ശബരിമല വിമാനത്താവളത്തിന് അനുയോജ്യമായ സ്ഥലം കോന്നി : കെ.സുരേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

കോന്നി: ധനമന്ത്രി തോമസ് ഐസക്കിനും നിയമസഭാ സ്പീക്കർക്കും തെരഞ്ഞെടുപ്പിൽ സിപിഎം സീറ്റ് നിഷേധിച്ചത് സ്വർണ്ണക്കടത്തിലും ഡോളർക്കടത്തിലും ആരോപണ വിധേയരായതു കൊണ്ടാണോയെന്ന് സംശയമുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ.

മന്ത്രിമാർക്ക് സീറ്റ് ലഭിക്കാത്തതിന്റെ കാരണം മുഖ്യമന്ത്രി വ്യക്തമാക്കണം. ഡോളർക്കടത്താണ് പ്രശ്നമെങ്കിൽ ആദ്യം മാറി നിൽക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും കോന്നിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. സിപിഎം-കോൺ​ഗ്രസ് അന്തർധാര സജീവമായത് കൊണ്ടാണ് മഞ്ചേശ്വരത്ത് എൽഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാത്തത്. കോൺ​ഗ്രസിൽ നിന്നും ആത്മാഭിമാനമുള്ള പ്രവർത്തകർ ബിജെപിയിലേക്ക് ഒഴുകുകയാണ്. കോൺ​ഗ്രസിന്റെ പ്രസക്തി നഷ്ടപ്പെട്ടു. എൽഡിഎഫിന്റെ വർ​ഗീയ രാഷ്ട്രീയത്തെയും അഴിമതിയേയും നേരിടാനുള്ള ഏക ബദൽ എൻഡിഎയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

അമിത്ഷാ ചോദിച്ച ചോദ്യങ്ങൾ മുഖ്യമന്ത്രിയുടെ ഉത്തരം മുട്ടിക്കുന്നതാണ്. അതുകൊണ്ടാണ് അദ്ദേഹം മറുപടി പറയാത്തത്. എൻഡിഎയുടെ സ്ഥാനാർത്ഥി നിർണയം വിജയസാധ്യത മുൻനിർത്തിയാണ്.
ഇരുമുന്നണികളിൽ നിന്നും ജനപിന്തുണയുള്ള നേതാക്കളെ ബിജെപി സ്വീകരിക്കും. എല്ലാ സാധ്യതകളും പാർട്ടി പരിശോധിക്കും. സുരേഷ്​ ഗോപി മത്സര രം​ഗത്ത് വന്നാൽ എൻഡിഎക്ക് ​ഗുണം ചെയ്യും. കോന്നിയിൽ ശക്തമായ ത്രികോണ മത്സരം ഉണ്ടാകും. ഉപതെരഞ്ഞെടുപ്പിന്റെ സമയത്ത് മന്ത്രിമാർ വന്ന് നൽകിയ വാഗ്ദാനങ്ങളൊന്നും പാലിക്കാത്തത് ഇടതുപക്ഷത്തിന് തിരിച്ചടിയാവും. ശബരിമല വിമാനത്താവളത്തിന് അനുയോജ്യമായ സ്ഥലം കോന്നിയാണെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസിൽ ഇതര സംസ്ഥാനക്കാരായ യാത്രക്കാർക്ക് മർദ്ദനം ; ബസ് ജീവനക്കാർ അറസ്റ്റിൽ

0
കൊച്ചി: സ്വകാര്യ ബസിൽ യാത്ര ചെയ്ത ഇതര സംസ്ഥാനക്കാരെ മർദിച്ച സംഭവത്തിൽ...

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...