നന്ദിഗ്രാമില്‍ തെരഞ്ഞെടുപ്പ്​ പ്രചാരണം നടത്തുന്നതി​നിടെ മുഖ്യമ​ന്ത്രി മമത ബാനര്‍ജിക്ക്​ പരിക്ക്

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത : നന്ദിഗ്രാമില്‍ തെരഞ്ഞെടുപ്പ്​ പ്രചാരണം നടത്തുന്നതി​നിടെ മുഖ്യമ​ന്ത്രി മമത ബാനര്‍ജിക്ക്​ പരിക്ക്​. പ്രചാരണത്തിനിടെ മമതയെ പിടിച്ച്‌​ തള്ളുകയായിരുന്നുവെന്നാണ്​ റിപ്പോര്‍ട്ട്​. ഇതില്‍ ഗൂഢാലോചനയുണ്ടെന്ന്​ തൃണമൂല്‍ ആരോപിച്ചു.

അവരുടെ കാലിനും മുഖത്തുമാണ്​ പരിക്കേറ്റത്​. ചികില്‍സക്കായി മമതയെ കൊല്‍ക്കത്തയിലേക്ക്​ മാറ്റി. പ്രചാരണം തല്‍ക്കാലത്തേക്ക്​ മാറ്റിവെച്ച്‌​​ വീട്ടിലെത്തി ഡോക്​ടറെ കാണുമെന്നും മമത ബാനര്‍ജി പറഞ്ഞു. തെരഞ്ഞെടുപ്പ്​ കമ്മീഷന്​ ഇതുസംബന്ധിച്ച പരാതി നല്‍കുമെന്നും അവര്‍ പറഞ്ഞു.

അതേസമയം ജനങ്ങള്‍ക്കിടയില്‍ സഹതാപം ഉണ്ടാക്കാനുള്ള ശ്രമമാണ്​ മമത നടത്തുന്നതെന്ന്​ ബി.ജെ.പി ആരോപിച്ചു. അവര്‍ നാടകമാണ്​ നടത്തുന്ന​ത്​. 300ഓളം പോലീസുകാരാണ്​ മുഖ്യമന്ത്രിക്ക്​ സുരക്ഷ ഒരുക്കുന്നത്​. അവര്‍ ആക്രമിക്കപ്പെട്ടുവെങ്കില്‍ ഇതുമായി ബന്ധപ്പെട്ട്​ ​പോലീസ്​ ആരെയും അറസ്റ്റ്​ ചെയ്യാത്തത്​ എന്തുകൊണ്ടാണെന്ന്​ ബി.ജെ.പി നേതാവ്​ അര്‍ജുന്‍ സിങ്​ ചോദിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ : പരിശോധന ശക്തമാക്കും ; കർശന നടപടിക്ക് ഒരുങ്ങി എംവിഡി

0
തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഒരുങ്ങി എംവിഡി. സംസ്ഥാനത്താകെ...