മാര്‍ച്ച്‌​ 26ന്​ ഭാരത്​ ബന്ദ് ​; ആഹ്വാനവുമായി കര്‍ഷക സംഘടനകള്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: വിവാദമായ മൂന്ന്​ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ തയാറാകാത്ത കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച്‌​ കര്‍ഷക സംഘടനകള്‍ ഭാരത്​ ബന്ദിനൊരുങ്ങുന്നു. മാര്‍ച്ച്‌​ 26ന്​ ബന്ദ്​ നടത്തുമെന്ന്​ കര്‍ഷക സംഘടനകള്‍ അറിയിച്ചു. കര്‍ഷക സമരം നാല്​ മാസം പിന്നിട്ട പശ്ചാത്തലത്തിലാണ്​ കൂടുതല്‍ ശക്​തമായ സമരവുമായി സംഘടനകള്‍ രംഗത്തെത്തുന്നത്​​.

മാര്‍ച്ച്‌​ 15ന്​ ഇന്ധനവില വര്‍ധനക്കെതിരെയും പ്രതിഷേധം സംഘടിപ്പിക്കുമെന്ന്​ കര്‍ഷക സംഘടനകള്‍ അറിയിച്ചു. ചില വ്യാപാര സംഘടനകള്‍ പ്രതിഷേധത്തിന്​ പിന്തുണയറിയിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. ആവശ്യമെങ്കില്‍ ഇനിയും ട്രാക്​ടര്‍ റാലി നടത്തുമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു. ഒരു ലക്ഷം ട്രാക്​ടറുകള്‍ അണിനിരത്തി പാര്‍ലമെന്‍റിലേക്ക്​ റാലി നടത്താന്‍ മടിക്കില്ലെന്ന്​ കര്‍ഷക സംഘടന നേതാവ്​ രാകേഷ്​ ടികായത്ത്​ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ്​ ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ നടക്കുന്ന ഐതിഹാസികമായ കര്‍ഷക സമരം 100 ദിവസം പിന്നിട്ടത്​. ​േകന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധത്തിന്​ രാജ്യവ്യാപക പിന്തുണയാണ്​ ലഭിക്കുന്നത്​.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...

ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; മുന്നൂറോളം വീടുകൾ തകർന്നു

0
പോമാസ്: ഫ്രാൻസിൻ്റെ തെക്കുപടിഞ്ഞാറൻ ഗ്രാമമായ പോമാസിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക്...

അൻവറിനെതിരായ വിവാദ​ പരാമർശം ; വിശദീകരണവുമായി പ്രവീൺകുമാർ

0
കോഴിക്കോട് : ബേപ്പൂരിലെ തോൽവിക്ക് കാരണം അൻവർ സ്ഥാനാർഥി ആയതാണെന്ന് താൻ...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...