കോന്നിയില്‍ ശക്തമായ ത്രികോണ മത്സരം ; ജെനീഷ് കുമാര്‍ പ്രചരണം തുടങ്ങി – ബി.ജെ.പിക്കുവേണ്ടി കെ.സുരേന്ദ്രന്‍ കളത്തിലിറങ്ങും

For full experience, Download our mobile application:
Get it on Google Play

കോന്നി : നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയതോടെ മലയോര മണ്ഡലം ആവേശത്തിലായി. കേരളം ഉറ്റുനോക്കുന്ന ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാകും കോന്നി. ഇടത് മുന്നണി സ്ഥാനാർത്ഥിയായി നിലവിലെ എം എൽ എ കെ യു ജെനീഷ് കുമാറിന്റെ സ്ഥാനാർഥിത്വം മാത്രമാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്. സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നതോടെ കോന്നി നിയോജക മണ്ഡലത്തിലെ ഇടതുമുന്നണി ക്യാമ്പുകൾ സജീവമായി. ജെനീഷ് കുമാറിന് കോന്നി മണ്ഡലത്തിലെ സീതത്തോട്, ചിറ്റാർ, കോന്നി പഞ്ചായത്തുകളിൽ എൽ ഡി എഫ് വലിയ സ്വീകരണമാണ് ഒരുക്കിയത്.

എന്നാൽ വലത് ക്യാമ്പിൽ സ്ഥാനാർത്ഥിയെ സംബന്ധിച്ച് യാതൊരുവിധ പ്രഖ്യാപനവും ഉണ്ടായിട്ടില്ല. സ്ഥാനാര്‍ഥി  പട്ടികയിലുള്ള റോബിൻ പീറ്റർക്കെതിരെ തുടക്കം മുതൽ തന്നെ കോൺഗ്രസിൽ നിന്നും ശക്തമായ എതിർപ്പുകളാണ് ഉയരുന്നത്. എൻ ഡി എ സ്ഥാനാർത്ഥിയായി ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ തന്നെ തെരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങുമെന്ന് ഉറപ്പായിട്ടുണ്ട്. ഏതായാലും കഴിഞ്ഞ ഒന്നര വർഷക്കാലം മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ വലിയ ഒരു മുതൽകൂട്ടായി ഉയർത്തിക്കാട്ടിയാണ് ഇടതുപക്ഷം നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...

ശിവസൂര്യയെ തേടി പോലീസ് ഇന്ന് വാരണാസിയിലെത്തും

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യയെ തേടി പോലീസ്...