കേരളത്തിലെ എഐ ക്യാമറ സംവിധാനം മികച്ച മാതൃകയെന്ന് തമിഴ്നാട് ; ഉ​ദ്യോ​ഗസ്ഥരുടെ പ്രതികരണത്തെക്കുറിച്ച് മന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ട്രാഫിക് സംവിധാനങ്ങൾ മികച്ച മാതൃകയെന്നാണ് തമിഴ്നാട്ടിൽ‌ നിന്നുള്ള ഉദ്യോ​ഗസ്ഥസംഘം പ്രതികരിച്ചതെന്ന് മന്ത്രി പി രാജീവ്. കേരളത്തിൽ നടപ്പിലാക്കിയ റോഡ് സുരക്ഷാ സംവിധാനങ്ങൾ ചെന്നൈ പോലുള്ള മെട്രോ നഗരങ്ങളിൽ സ്ഥാപിക്കാൻ ശുപാർശ ചെയ്യുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചതായി മന്ത്രി പറഞ്ഞു.

കേരളത്തിന്റെ റോഡ് സുരക്ഷ സംവിധാനത്തെക്കുറിച്ച് പഠിക്കാനെത്തുന്ന രണ്ടാമത്തെ സംസ്ഥാനമാണ് തമിഴ്നാട്. സേഫ് കേരള പദ്ധതി നടപ്പിലാക്കിയതിനെ തുടർന്ന് റോഡപകടങ്ങളും മരണങ്ങളും കുറഞ്ഞതാണ് തമിഴ്നാട് ഗതാഗത വകുപ്പിനെ ആകർഷിച്ചത്. തമിഴ്നാട് ജോയിൻറ് ട്രാൻസ്പോർട്ട് കമ്മീഷണർ എ എ മുത്തുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേരളത്തിൽ സന്ദ‍‍‍ർശനം നടത്തിയതെന്നും മന്ത്രി രാജീവ് അറിയിച്ചു.

മന്ത്രി പി രാജീവ് പറഞ്ഞത്: കെൽട്രോൺ സ്ഥാപിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ട്രാഫിക് സംവിധാനങ്ങൾ പഠിക്കാനെത്തിയ തമിഴ്നാട് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ മികച്ച മാതൃകയെന്നാണ് പദ്ധതിയെക്കുറിച്ച് പ്രതികരിച്ചത്. കേരളത്തിൽ നടപ്പിലാക്കിയ റോഡ് സുരക്ഷാ സംവിധാനങ്ങൾ ചെന്നൈ പോലുള്ള മെട്രോ നഗരങ്ങളിൽ സ്ഥാപിക്കാൻ ശുപാർശ ചെയ്യുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. കർണാടകയ്ക്ക് പിന്നാലെ കേരളത്തിന്റെ അത്യാധുനിക റോഡ് സേഫ്റ്റി സംവിധാനത്തെക്കുറിച്ച് പഠിക്കാനെത്തുന്ന രണ്ടാമത്തെ സംസ്ഥാനമാണ് തമിഴ്നാട്.
സേഫ് കേരള പദ്ധതി നടപ്പിലാക്കിയതിനെത്തൂടർന്ന് സംസ്ഥാനത്ത് റോഡപകടങ്ങളും മരണങ്ങളും കുറഞ്ഞതാണ് തമിഴ്നാട് ഗതാഗത വകുപ്പിനെ കേരളത്തിലേക്ക് ആകർഷിച്ചത്. തമിഴ്നാട് ജോയിൻറ് ട്രാൻസ്പോർട്ട് കമ്മീഷണർ എ എ മുത്തുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്റ്റേറ്റ് കൺട്രോൾ റൂം സന്ദർശിച്ചതിന് ശേഷം തിരുവനന്തപുരം എൻഎച്ച് ബൈപാസിലെ കെൽട്രോൺ വികസിപ്പിച്ച മൊബൈൽ സ്പീഡ് എൻഫോഴ്സ്മെന്റ് സിസ്റ്റത്തിന്റെ പ്രവർത്തനം നിരീക്ഷിക്കുകയും എ.ഐ ക്യാമറ സൈറ്റുകളിൽ നേരിട്ടുപോയി കാര്യങ്ങൾ മനസിലാക്കുകയും ചെയ്തു. സേഫ് കേരള പദ്ധതി വിജയകരമായി സ്ഥാപിച്ചു പരിപാലിക്കുന്നതിന്റെ തുടർച്ചയായി രാജ്യത്തുടനീളം സമാനമായ വൻകിട പദ്ധതികൾ നടപ്പിലാക്കാനുള്ള അവസരങ്ങൾ കെൽട്രോണിനെ തേടിയെത്തുകയാണ്. കൂടുതലുയരങ്ങൾ കീഴടക്കി മുന്നോട്ടുകുതിക്കാനും കേരളത്തിന്റെ അഭിമാനമായി മാറാനും കെൽട്രോണിന് സാധിക്കും. അതിനാവശ്യമായ സംവിധാനങ്ങളൊരുക്കുന്നതിനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോവുകയാണ് സംസ്ഥാന സർക്കാർ.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഡി.വൈ.എഫ്.ഐ ബാലസംഘം എന്നിവയുടെ നേതൃത്വത്തിൽ പഠനോത്സവം സംഘടിപ്പിച്ചു

0
കലഞ്ഞൂര്‍ : ഡി.വൈ.എഫ്.ഐ, ബാലസംഘം എന്നിവയുടെ നേതൃത്വത്തിൽ പഠനോത്സവം സംഘടിപ്പിച്ചു. പഠനോത്സവത്തിന്റെ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ഫാര്‍മസിസ്റ്റ് താല്‍ക്കാലിക നിയമനം റാന്നി താലൂക്ക് ആശുപത്രിയില്‍ ഫാര്‍മസിസ്റ്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍...

പെരുനാട് സ്വദേശിയെ കാണാതായി ; പമ്പാനദിയിൽ തിരച്ചിൽ തുടരുന്നു

0
​പെരുനാട് : കാണാതായ വയോധികയ്ക്കായി നദിയിൽ തിരച്ചിൽ നടത്തി അഗ്നിശമന സേനയും...

കോഴിക്കോട്ട് ശക്തമായ കാറ്റിൽ മരം പൊട്ടിവീണു ; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

0
കോഴിക്കോട് : ജില്ലയിൽ വീശിയടിച്ച ശക്തമായ കാറ്റിൽ മരം പൊട്ടിവീണ്...