സേന ജനത്തിന്‍റെ സുരക്ഷയ്ക്കാണ് ; ഫേസ്ബുക്കിൽ മാപ്പെഴുതാനല്ല : വി. മുരളീധരൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകത്തിൽ പൊലീസ് സേനയെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ. നികുതിപ്പണത്തിൽ നിന്ന് ശമ്പളം നൽകി സേനയെ സൃഷ്ടിച്ചത് ഫേസ്ബുക്കിൽ മാപ്പെഴുതാനല്ലെന്ന് വി. മുരളീധരൻ പറഞ്ഞു. പട്ടാപ്പകൽ നഗരമധ്യത്തിൽ ബലാൽസംഗക്കൊല സംഭവിക്കുന്നത് ആരുടെ വീഴ്ചയെന്നതിൽ അന്വേഷണം വേണം. ഉത്തരവാദികൾക്കെതിരെ നടപടി വേണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. കുറ്റകൃത്യം നടന്ന ശേഷം പ്രതിയെ പിടിച്ചെന്ന് വീമ്പ് പറയുന്നതല്ല വേണ്ടതെന്നും ജനത്തിന് സുരക്ഷ ഒരുക്കാനാകണമെന്നും കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

പ്രതിയെപ്പറ്റി പ്രദേശവാസികൾക്ക് പരാതിയുണ്ടായിരുന്നു. മാർക്കറ്റിന് സമീപം സാമൂഹൃവിരുദ്ധരുടെ ഓപ്പൺബാർ പ്രവർത്തിക്കുന്നതായി പരാതിയുണ്ടായിരുന്നു. എല്ലാം അവഗണിച്ച പോലീസ് പെൺകുട്ടി കാണാതായി എന്നറിഞ്ഞിട്ടും നിഷ്ക്രിയമായി തുടർന്നു. പ്രതി ഒരു ദിവസമാകെ പോലീസിനെ കബളിപ്പിക്കുന്നതും നമ്മൾ കണ്ടെന്നും വി.മുരളീധരൻ പറഞ്ഞു. അതിക്രമങ്ങൾ ആവർത്തിക്കുമ്പോഴും പോലീസിന് എന്താണ് ചെയ്യേണ്ടതെന്ന് അറിയുന്നില്ലെങ്കിൽ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്നവർക്ക് വേണ്ട നിർദേശം നൽകാനാകണം. ഭരണനേതൃത്വം ഇക്കാര്യങ്ങളെ ഇനിയെങ്കിലും ഗൗരവമായി കാണണമെന്നും മന്ത്രി പ്രതികരിച്ചു.

അതിഥികളെന്ന് വിളിക്കുന്നതെല്ലാം നല്ലതാണ്. എന്നാൽ ആരെല്ലാമാണ് അതിഥികളെന്ന് മുഖ്യമന്ത്രിക്കും കൂട്ടർക്കും ധാരണവേണം. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന കുറ്റകൃത്യങ്ങളിൽ അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം വർധിക്കുകയാണ്. തൊഴിലാളികളുടെ ഡാറ്റ ബാങ്ക് അധികൃതരുടെ കയ്യിലുണ്ടോയെന്നും ക്യാമ്പുകളിൽ പരിശോധന നടക്കാറുണ്ടോ എന്നും വി. മുരളീധരൻ ചോദിച്ചു. സർക്കാരിന്‍റെ കഴിവില്ലായ്മയ്ക്ക് ജനം ജീവൻ കൊടുക്കേണ്ട അവസ്ഥയെന്നും മന്ത്രി കുറ്റപ്പെടുത്തി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അവധിക്കാല ആഘോഷം ദുരന്തമായി; ഭർത്താവിനൊപ്പം യാത്ര പോയ ഡൽഹി സ്വദേശിനി ഹോട്ടൽ മുറിയിൽ മരിച്ച...

0
ന്യൂഡൽഹി: ഭർത്താവിനൊപ്പം അവധിക്കാലം ആഘോഷിക്കാൻ പോയ 27കാരിയായ ഡൽഹി സ്വദേശിനിയെ റിസോർട്ടിലെ...

ലഹരിക്കെതിരെ ‘തുഫാൻ കിക്ക് ഓഫ്’; വെണ്ണിക്കുളം എം.ഡി.എൽ.പി സ്കൂളിൽ ലോകകപ്പ് ആവേശവും ലഹരിവിരുദ്ധ സന്ദേശവും...

0
വെണ്ണിക്കുളം: ഫിഫ ലോകകപ്പ് 2026-ന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും ലഹരിമുക്ത കാമ്പസ് എന്ന...

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം

0
തൃശൂര്‍: സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം. തൃശൂര്‍ മാപ്രാണം സ്വദേശിയായ...

തേങ്ങയിടുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് 61-കാരൻ മരിച്ചു

0
തിരുവനന്തപുരം: നെടുമങ്ങാട് പനവൂരിൽ ഏണിയിൽനിന്ന് ഇരുമ്പ് തോട്ടി ഉപയോഗിച്ച് തേങ്ങയിടുന്നതിനിടെ വൈദ്യുതി...