കുവൈറ്റ് സിറ്റി: കുവൈറ്റിലെ രജിസ്ട്രേഡ് സംഘടനകളുടെ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ റെജിസ്ട്രേഡ് അസോസിയേഷൻസ് (ഫിറ) കുവൈറ്റ്, അബ്ബാസിയ പോപ്പിൻസ് ഹാളിൽ വെച്ച് ഫിറ ആക്ടിങ് കൺവീനറും കുവൈറ്റിലെ സാമൂഹിക സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവുമായ സലീം രാജിന് യാത്രയയപ്പ് നൽകി. യോഗത്തിൽ ബിജു സ്റ്റീഫൻ (ടെക്സാസ് കുവൈറ്റ് )സ്വാഗതം ആശംസിച്ചു. ഷൈജിത്ത് (കോഴിക്കോട് ജില്ല അസോസിയേഷൻ) അധ്യക്ഷത വഹിച്ചു.
ഫിറയുടെ രൂപീകരണ സമയം മുതൽ നാളിതു വരെയായി സാമൂഹിക സാംസ്കാരിക രംഗത്ത് സലീം രാജ് നൽകിയ സേവനങ്ങൾ വിശദീകരിച്ചു. ബേബി ഔസേഫ്( കേരള അസോസിയേഷൻ ) ജീവ്സ് എരിഞ്ചേരി (ഓവർസീസ് എൻ സി പി) ഓമനക്കുട്ടൻ (ഫോക്ക് കുവൈറ്റ് ) ഷഹീദ് ലബ്ബ (ഫോക്കസ് കുവൈറ്റ്) സിജോ കുര്യൻ (കോട്പാക് – കോട്ടയം ജില്ല അസോസിയേഷൻ) അലക്സ് മാത്യു (കൊല്ലം ജില്ലാ പ്രവാസി സമാജം) മാമ്മൻ അബ്രഹാം (ടാസ്ക് കുവൈറ്റ്) തമ്പി ലൂക്കോസ്, ബാബു വിളയിൽ എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് സലീം രാജിന് ഫിറയുടെ സ്നേഹോപഹാരം നൽകി. സലിംരാജ് മറുപടി പ്രസംഗം നടത്തി. യാത്രയയപ്പ് ചടങ്ങിൽ ഫിറ സെക്രട്ടറിയും പത്തനംതിട്ട ജില്ല അസോസിയേഷൻ പ്രതിനിധിയുമായ ചാൾസ് പി ജോർജ് നന്ദി പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































