കേരളത്തിന് കേന്ദ്ര സഹായം ഉറപ്പാക്കണം ; പ്രധാനമന്ത്രിയെ കണ്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിന്റെ സാമ്പത്തിക നില വ്യക്തമാക്കുന്നതിനായി ഉടൻ തന്നെ ഒരു ധവളപത്രം പുറത്തിറക്കുമെന്ന് പ്രധാനമന്ത്രിയുമായും കേന്ദ്ര ധനമന്ത്രിയുമായും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ധവളപത്രം സമർപ്പിച്ചതിന് ശേഷം സംസ്ഥാനത്തിന്റെ വികസന പദ്ധതികൾക്കായി സമഗ്രമായ പ്രൊജക്റ്റ് റിപ്പോർട്ട് കേന്ദ്രത്തിന് നൽകും. ദേശീയപാത വികസനത്തിനായി ചെലവഴിക്കുന്ന തുക സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന നിർണ്ണായക ആവശ്യം കൂടിക്കാഴ്ചയിൽ ഉന്നയിച്ചിട്ടുണ്ട്.

കേന്ദ്ര-സംസ്ഥാന ബന്ധത്തിലെ നിലവിലെ തടസ്സങ്ങൾ ഇരു കേന്ദ്രമന്ത്രിമാരുടെയും ശ്രദ്ധയിൽപ്പെടുത്തിയതായും, അവ പരിഹരിക്കാമെന്ന് കേന്ദ്ര സർക്കാർ ഉറപ്പ് നൽകിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. കൂടാതെ, പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട നിയമപരമായ വശങ്ങൾ വിശദമായി പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതികൾ യാഥാർത്ഥ്യമാക്കാൻ കേന്ദ്രത്തിന്റെ പൂർണ്ണ പിന്തുണ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഡൽഹി സന്ദർശനം നടത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബൈക്ക് ലോറിയിലേക്ക് ഇടിച്ചു കയറി ; 20 മിനിറ്റോളം റോഡിൽ രക്തം വാർന്ന് 23...

0
പത്തനംതിട്ട: പുനലൂർ മുവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. ബൈക്ക് ലോറിയിലിടിച്ച്...

മുഖ്യമന്ത്രിക്കെതിരെ വന്നത് സുപ്രഭാതത്തിന്‍റെ മുഖപ്രസംഗം അല്ല, വ്യക്തിവിചാരം എന്ന കോളം ; വിശദീകരണവുമായി സുപ്രഭാതം...

0
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെ വിമർശിച്ച് സമസ്ത മുഖപത്രമായ 'സുപ്രഭാതം' എഡിറ്റോറിയലിൽ...

ഒറീസയിൽ നിന്നും കഞ്ചാവ് വാങ്ങി കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ നാല് പേർ കോവളത്ത് പിടിയിൽ

0
തിരുവനന്തപുരം: ഒറീസയിൽ നിന്നും കഞ്ചാവ് വാങ്ങി കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ നാല് പേർ...

കൊല്ലത്ത് വീടിന്‍റെ പോർച്ചിൽ നിന്നും ബുള്ളറ്റ് ബൈക്ക് മോഷ്ടിച്ചു ; പ്രതിയെ തമിഴ്നാട്ടിലെത്തി പിടികൂടി...

0
കൊല്ലം: ബൈക്ക് മോഷ്ടാവായ തമിഴ്നാട് സ്വദേശിയെ തമിഴ്നാട്ടിലെത്തി പിടികൂടി കേരള പോലീസ്....