കോന്നി കലഞ്ഞൂരില്‍ വീണ്ടും പുലിയുടെ ആക്രമണം ; കാരയ്ക്കാകുഴിയില്‍ പുലി വളര്‍ത്ത് നായയെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

കോന്നി : കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ പാടം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ വീണ്ടും പുലിയുടെ ആക്രമണം. കൂടല്‍ കാരയ്ക്കാകുഴിയില്‍ ജനവാസ മേഖലയില്‍ എത്തിയ പുലി വളര്‍ത്ത് നായയെ പിടിച്ചു. പത്തേക്കര്‍ പുത്തന്‍ വീട്ടില്‍ അനിലിന്റെ വളര്‍ത്ത് നായയെയാണ് പുലി പിടിച്ചത്. സംഭവത്തെ തുടര്‍ന്ന് പാടം ഫോറസ്റ്റ്‌ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ അനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തുകയും സ്ഥലത്ത് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുകയും ചെയ്തു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ്  പാടം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ പുലിയുടെ ആക്രമണമുണ്ടാകുന്നത്. നാല് ദിവസങ്ങള്‍ക്ക് മുന്‍പാണ് കുളത്തുമണ്ണില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ പുലി ആടുകളെ കൊന്നത്. പ്രദേശത്ത് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നുണ്ടെങ്കിലും ഇതില്‍ പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടില്ല.

ഏറെ കാലങ്ങളായി കലഞ്ഞൂര്‍, അരുവാപ്പുലം പഞ്ചായത്തുകളില്‍ വിവിധ പ്രദേശങ്ങളില്‍ പുലിയുടെ ശല്യം നാട്ടുകാരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. കൂടല്‍ ഇഞ്ചപ്പാറ അടക്കമുള്ള പ്രദേശങ്ങളില്‍ നിന്നും വനം വകുപ്പ് സ്ഥാപിച്ച കെണികളില്‍ പുലി കുടുങ്ങുകയും ചെയ്തിട്ടുണ്ട്. പുലിയുടെ ആക്രമണത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപെട്ടവരും അനവധിയാണ്. പ്രദേശത്ത് കാടുകയറി കിടക്കുന്ന സ്വകാര്യ വ്യക്തികളുടെ പറമ്പുകളും റബ്ബര്‍ തോട്ടങ്ങളും തെളിക്കാത്തത്‌ ജനവാസ മേഖലയില്‍ പുലിയുടെ ശല്യം വര്‍ധിപ്പിക്കുന്നതായി പ്രദേശവാസികള്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബൈക്ക് ലോറിയിലേക്ക് ഇടിച്ചു കയറി ; 20 മിനിറ്റോളം റോഡിൽ രക്തം വാർന്ന് 23...

0
പത്തനംതിട്ട: പുനലൂർ മുവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. ബൈക്ക് ലോറിയിലിടിച്ച്...

മുഖ്യമന്ത്രിക്കെതിരെ വന്നത് സുപ്രഭാതത്തിന്‍റെ മുഖപ്രസംഗം അല്ല, വ്യക്തിവിചാരം എന്ന കോളം ; വിശദീകരണവുമായി സുപ്രഭാതം...

0
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെ വിമർശിച്ച് സമസ്ത മുഖപത്രമായ 'സുപ്രഭാതം' എഡിറ്റോറിയലിൽ...

ഒറീസയിൽ നിന്നും കഞ്ചാവ് വാങ്ങി കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ നാല് പേർ കോവളത്ത് പിടിയിൽ

0
തിരുവനന്തപുരം: ഒറീസയിൽ നിന്നും കഞ്ചാവ് വാങ്ങി കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ നാല് പേർ...

കൊല്ലത്ത് വീടിന്‍റെ പോർച്ചിൽ നിന്നും ബുള്ളറ്റ് ബൈക്ക് മോഷ്ടിച്ചു ; പ്രതിയെ തമിഴ്നാട്ടിലെത്തി പിടികൂടി...

0
കൊല്ലം: ബൈക്ക് മോഷ്ടാവായ തമിഴ്നാട് സ്വദേശിയെ തമിഴ്നാട്ടിലെത്തി പിടികൂടി കേരള പോലീസ്....