പ്രധാനമന്ത്രിയുമായും ധനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തിയെന്നും സ്വപ്ന പദ്ധതികൾക്ക് പിന്തുണ തേടിയെന്നും മുഖ്യന്ത്രി വിഡി സതീശൻ

For full experience, Download our mobile application:
Get it on Google Play

ദില്ലി: പ്രധാനമന്ത്രിയുമായും ധനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തിയെന്നും സ്വപ്ന പദ്ധതികൾക്ക് പിന്തുണ തേടിയെന്നും മുഖ്യന്ത്രി വിഡി സതീശൻ. സംസ്ഥാനത്തിന്റെ ധനസ്ഥിതിയിൽ ധവളപത്രം ഇറക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. പിഎം ശ്രീ പദ്ധതിയിൽ നിയമപ്രശ്നങ്ങള്‍ പരിശോധിക്കും. ദേശീയപാത സ്ഥലമേറ്റെടുപ്പ് തുകയിൽ ഇളവ് തേടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കടമെടുപ്പ് പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. കിഫ്ബിയുടെ ബാധ്യതകള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് തേടി. കിഫ്ബിയുടെ പൊസിഷൻ പരിശോധിച്ച ശേഷം കടമെടുപ്പിൻ്റെ കാര്യത്തിൽ തീരുമാനം.

മുനമ്പം വഖഫ് പ്രതിസന്ധിയിൽ ഉമീദ് പോര്‍ട്ടലിൽ രജിസ്റ്റര്‍ ചെയ്തത് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുനമ്പത്തെ ജനങ്ങളെ ആരെയും ഇറക്കിവിടില്ലെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി. ആലപ്പുഴയിലെ ‘രക്ഷാപ്രവര്‍ത്തന’ത്തിൽ നടപടി പ്രത്യേക അന്വേഷണ സംഘത്തിൻ്റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കുമെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി രാഷ്ട്രീയ പ്രതികാരമല്ലെന്നും കൂട്ടിച്ചേര്‍ത്തു. കേസന്വേഷസത്തിൽ നിരവധി അട്ടിമറികൾ ഉണ്ടായി. അജിത് കുമാറിൻ്റെ ഇടപെടലുമായി ബന്ധപ്പെട്ട വിഷയത്തിൽ അന്വേഷണ റിപ്പോർട്ട് പരിശോധിക്കട്ടെയെന്ന് മുഖ്യമന്ത്രി മറുപടി നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിക്കെതിരെ വന്നത് സുപ്രഭാതത്തിന്‍റെ മുഖപ്രസംഗം അല്ല, വ്യക്തിവിചാരം എന്ന കോളം ; വിശദീകരണവുമായി സുപ്രഭാതം...

0
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെ വിമർശിച്ച് സമസ്ത മുഖപത്രമായ 'സുപ്രഭാതം' എഡിറ്റോറിയലിൽ...

ഒറീസയിൽ നിന്നും കഞ്ചാവ് വാങ്ങി കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ നാല് പേർ കോവളത്ത് പിടിയിൽ

0
തിരുവനന്തപുരം: ഒറീസയിൽ നിന്നും കഞ്ചാവ് വാങ്ങി കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ നാല് പേർ...

കൊല്ലത്ത് വീടിന്‍റെ പോർച്ചിൽ നിന്നും ബുള്ളറ്റ് ബൈക്ക് മോഷ്ടിച്ചു ; പ്രതിയെ തമിഴ്നാട്ടിലെത്തി പിടികൂടി...

0
കൊല്ലം: ബൈക്ക് മോഷ്ടാവായ തമിഴ്നാട് സ്വദേശിയെ തമിഴ്നാട്ടിലെത്തി പിടികൂടി കേരള പോലീസ്....

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...