കേരളത്തിന്‍റെ സാമ്പത്തിക മാനേജ്മെന്‍റ് പരാജയം, സംസ്ഥാന സർക്കാര്‍ അഴിമതി സർക്കാരെന്നും കേന്ദ്ര ധനമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കടമെടുപ്പില്‍ കേരളത്തെ അതിരൂക്ഷം വിമര്‍ശിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമൻ. കേരളത്തിന്‍റെ സാമ്പത്തിക മാനേജ്മെന്‍റ് പരാജയമാണെന്നും കടമെടുക്കാൻ പരിധിയുണ്ടെന്നും നിര്‍മ്മല സീതാരാമൻ കുറ്റപ്പെടുത്തി. തുടര്‍ച്ചയായി കേരളത്തിന്‍റെ സാമ്പത്തിക മാനേജ്മെന്‍റ് പരാജയമാണ്, 2016 മുതൽ ഇതാണ് സ്ഥിതി, കടം എടുക്കാൻ പരിധിയുണ്ട്, പക്ഷെ അതും കടന്നാണ് കേരളത്തിന്‍റെ കടമെടുപ്പ്, ബജറ്റിന് പുറത്ത് വൻതോതിൽ കേരളം കടമെടുക്കുന്നു, തിരിച്ചടക്കാൻ പൈസ ഇല്ല, ട്രഷറി പണം ഉപയോഗിച്ചാണ് തിരിച്ചടക്കുന്നതെന്നും നിര്‍മ്മല സീതാരാമൻ.

കേരളത്തിലേക്ക് നിക്ഷേപം വരുന്നില്ല, കിറ്റക്സ് കമ്പനി തെലുങ്കാനയ്ക്ക് പോയി, കേരളത്തിൽ വ്യവസായികളെ ഭീഷണിപെടുത്തുന്നു, നാട് നന്നാകണം എന്നില്ല, എനിക്ക് എന്‍റെ ലാഭം മാത്രം- അതാണ് ഇവിടുള്ളവരുടെ ലക്ഷ്യം, തൊഴിലില്ലായ്‌മ നിരക്ക് ദേശീയ ശരാശരിയെക്കാൾ കൂടുതൽ, കേരളത്തിൽ അഴിമതിയുടെ പരമ്പരയാണ്, സ്വർണ്ണക്കടത്ത്-ലൈഫ് മിഷൻ അഴിമതിയെല്ലാം ചിലതാണ്- നിര്‍മ്മല സീതാരാമൻ പറഞ്ഞു. തിരുവനന്തപുരത്ത് എൻഡിഎ തെരഞ്ഞെടുപ്പ് കൺവെൻഷനില്‍ സംസാരിക്കുകയായിരുന്നു നിര്‍മ്മല സീതാരാമൻ. വീണ്ടും നരേന്ദ്ര മോദി സർക്കാർ വരാൻ തിരുവനന്തപുരത്തിന്‍റെ പിന്തുണ വേണമെന്നും ഇവര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപിക്ക് വേണ്ടി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ മലക്കം മറിഞ്ഞ് പിസി ജോർജ് ; പ്രാദേശിക നേതാക്കൾ...

0
കോട്ടയം : പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ...

താമരശ്ശേരി ഫ്രഷ് കട്ട് തർക്കം : വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഉടമകൾ ചർച്ച നടത്തി

0
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി...

കർഷകർക്ക് ആശ്വാസം ; ഓണവിപണിയിൽ കുതിച്ചുയർന്ന് ഏത്തക്കായ വില

0
കോതമംഗലം : ഓണമടുത്തതോടെ ഏത്തക്കായയ്ക്ക് വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി....

വാഹനകൈമാറ്റം : അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തരുതെന്ന് കേന്ദ്രം ; നടപ്പാക്കാതെ എംവിഡി

0
തിരുവനന്തപുരം : വാഹനകൈമാറ്റം കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത ഫെയ്‌സ്ലെസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടും...