കേരളീയം 2023 : കേരളത്തിന് ഗിന്നസ് റെക്കോർഡ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച കേരളീയം 2023 പരിപാടിയുടെ ഭാഗമായി കേരളത്തിന് ഗിന്നസ് റെക്കോർഡ്. 67-ാം കേരളപ്പിറവി ആഘോഷവേളയില്‍ 67 വ്യത്യസ്ത ഭാഷകളില്‍ 67 പേര്‍ ഓണ്‍ലൈന്‍ വീഡിയോ മുഖേന കേരളപ്പിറവി ആശംസകള്‍ നേര്‍ന്നതിലൂടെയാണ് ഗിന്നസ് നേട്ടം സംസ്ഥാനം സ്വന്തമാക്കിയതെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇത്രയും പേര്‍ ഒന്നിച്ച് ഇത്രയും ഭാഷകളില്‍ ഒരേ സമയം ആശംസ നേരുന്ന ‘ഓണ്‍ലൈന്‍ വീഡിയോ റിലേ’ ചരിത്രത്തില്‍ ആദ്യമാണെന്ന് ഗിന്നസ് അധികൃതര്‍ അറിയിച്ചതായി സര്‍ക്കാര്‍ വ്യക്തമാക്കി. ഗിന്നസ് നേട്ടത്തിന്റെ സര്‍ട്ടിഫിക്കറ്റ്, കേരളീയം 2023 സമാപന ചടങ്ങില്‍ വെച്ച് ചീഫ് സെക്രട്ടറി വി വേണു മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

മുഖ്യമന്ത്രി പിണറായി വിജയന്റെ ആശംസയോടെയാണ് ഓണ്‍ലൈന്‍ വീഡിയോ റിലേ ആരംഭിക്കുന്നത്. തുടര്‍ന്നു വിവിധ സംസ്ഥാനങ്ങളിലെ കേരള കേഡര്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ അവരുടെ ഭാഷകളില്‍ ആശംസകള്‍ നേര്‍ന്നു. ഇന്ത്യന്‍ പ്രാദേശിക ഭാഷകള്‍ക്ക് പുറമെ ജാപ്പനീസ്, മലയ്, സ്പാനിഷ്, റഷ്യന്‍ തുടങ്ങി ആഫ്രിക്കയിലെ പ്രാദേശിക ഭാഷകളില്‍ വരെയുള്ള കേരളപ്പിറവി ആശംസകളും നേട്ടത്തിന് കാരണമായി. ഒരാഴ്ച നീണ്ടുനിന്ന കേരളീയം 2023 പരിപാടിക്ക് ഇന്ന് വൈകുന്നേരത്തോടെയാണ് സമാപനമായത്.

സമാപന ചടങ്ങിനോട് അനുബന്ധിച്ച് നടക്കുന്ന മ്യൂസിക്കല്‍ മെഗാ ഷോ ‘ജയം’ സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ വേദിയില്‍ തുടരുകയാണ്. ജയചന്ദ്രന്‍, ശങ്കര്‍ മഹാദേവന്‍, കാര്‍ത്തിക്ക്, സിതാര, റിമി ടോമി, ഹരിശങ്കര്‍ തുടങ്ങിയവരാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. കേരളീയത്തിന്റെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. പരിപാടിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രി ചടങ്ങില്‍ മറുപടി നല്‍കി. കേരളീയം സമ്പൂര്‍ണ വിജയമായെന്നും എല്ലാ വര്‍ഷവും പരിപാടി നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഐക്യമുണ്ടെങ്കില്‍ എന്തും നേടാമെന്ന് തെളിയിച്ചു. കേരളീയം സംസ്ഥാനത്തെ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചു. നെഗറ്റീവ് വശങ്ങള്‍ അല്ല അതിലൂടെ അവതരിപ്പിക്കപ്പെട്ടത്. യുവജനങ്ങളുടെ പങ്കാളിത്തം ഏറെ ശ്രദ്ധേയമായി. ചുരുങ്ങിയ ആളുകളാണ് സംഘാടകരായി ഉണ്ടായിരുന്നത്. എന്നിട്ടും പൂര്‍ണ വിജയമായിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അമ്പലപ്പുഴയിൽ സുധാകരനും സിപിഎമ്മും തമ്മിൽ തർക്കം രൂക്ഷം

0
ആലപ്പുഴ : അമ്പലപ്പുഴയിൽ സിപിഎമ്മും ജി സുധാകരൻ എംഎൽഎയും തമ്മിൽ തർക്കം...

ജമ്മുകശ്മീരിൽ കനത്ത മഴ ; ഒരു മണിക്കൂറിനിടെ ഇരട്ട മേഘവിസ്‌ഫോടനം

0
ശ്രീനഗർ : ജമ്മുകശ്മീരിലെ അനന്ത്‌നാഗ് ജില്ലയിൽ ഒരു മണിക്കൂറിനിടെ ഇരട്ട മേഘവിസ്‌ഫോടനം....

മുഖ്യമന്ത്രി വിഡി സതീശനെതിരെ എൻഎസ്എസ്

0
തിരുവനന്തപുരം: ഹിന്ദു ഐക്യവേദി നേതാക്കൾക്ക് ഓഫീസിൽ വെച്ച് കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകിയ...

പ്രതിപക്ഷ ഉപനേതൃപദവിയിൽ തർക്കമില്ല ; ആ സ്ഥാനം സിപിഐക്ക് അവകാശപ്പെട്ടത് : ബിനോയ് വിശ്വം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയിൽ തർക്കമില്ലെന്നും ആ സ്ഥാനം സിപിഐക്ക് അവകാശപ്പെട്ടതാണെന്നും സിപിഐ...