അമേരിക്കയിലെ ഫ്ലോറിഡയില്‍ കാര്‍ കനാലില്‍ വീണ് വനിതാ ഡോക്ടര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: അമേരിക്കയിലെ ഫ്ലോറിഡ മിയാമിയിലുണ്ടായ കാറപകടത്തില്‍, ഉഴവൂര്‍ സ്വദേശിനിയായ വനിതാ ഡോക്ടര്‍ക്ക് ദാരുണാന്ത്യം. ഉഴവൂര്‍ കുന്നുംപുറത്ത് തോമസ്, ത്രേസ്യാമ്മ (കുറുപ്പുന്തറ, കണ്ടച്ചാം പറമ്പില്‍) ദമ്പതികളുടെ മകള്‍ ഡോ. നിത കുന്നുംപുറത്ത് (30) ആണ് മരിച്ചത്.

നിത രാത്രി ഡ്യൂട്ടി കഴിഞ്ഞ് താമസസ്ഥലത്തേക്ക് ഡ്രൈവ് ചെയ്തു വരുമ്പോള്‍ കാര്‍ കനാലിലേക്ക് പതിക്കുകയായിരുന്നു. മുതലകളുള്ള കനാലിലാണ് അപകടം സംഭവിച്ചത്. രാവിലെ നടക്കാനിറങ്ങിയവരാണ് അപകടം കണ്ടത്. തുടര്‍ന്ന് പോലീസിനെ വിവരം അറിയിക്കുകയും പോലീസെത്തി തുടര്‍നടപടി കൈക്കൊള്ളുകയുമായിരുന്നു.

അപകടവിവരമറിഞ്ഞ് ഷിക്കാഗോയിലുള്ള ബന്ധുക്കള്‍ ഫ്ലോറിഡയില്‍ എത്തിയിട്ടുണ്ട്. മൃതദേഹം ഷിക്കാഗോയില്‍ സംസ്‌കരിക്കുമെന്ന് പിതൃസഹോദരന്‍ സ്റ്റീഫന്‍ പറഞ്ഞു. മാതാപിതാക്കളും സഹോദരങ്ങളും ഷിക്കാഗോയിലാണ്. സഹോദരങ്ങള്‍ : നിതിന്‍, നിമിഷ.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും ഉള്ളിൽനിന്ന് തകർക്കണം ; രഹസ്യ പദ്ധതിയുമായി പുടിൻ

0
മോസ്‌കോ : നാറ്റോയെയും യൂറോപ്യൻ യൂണിയനെയും 'ഉള്ളിൽ നിന്ന് തകർക്കുക' എന്ന...

എഴുകുംവയൽ ഇരട്ടക്കൊലപാതകം ; പ്രതി അജീഷിനെ കസ്റ്റഡിയിൽ വാങ്ങും

0
ഇടുക്കി: ഇടുക്കി എഴുകുംവയലിൽ അച്ഛനെയും അമ്മയേയും കൊലപ്പെടുത്തിയ കേസിലെ പ്രതി അജീഷിനെ...

തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ; മുഖ്യമന്ത്രി തിരിതെളിച്ചു ; ജഗദീഷ് ഫ്ലാഗ് ഓഫ് ചെയ്തു

0
കൊച്ചി: വീണ്ടുമൊരു ഓണക്കാലത്തിന്‍റെ വിളംബരമായി തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയുടെ ആവേശത്തിൽ കേരളം....

ആർഎസ്എസിനെ എതിർത്താൽ വീട്ടിൽ നിന്ന് പുറത്തിറങ്ങില്ലെന്ന് പ്രതിപക്ഷനേതാവിന്റെ ഭീഷണി ; പേടിക്കാൻ എന്റെ സിരകളിലോടുന്നത്...

0
ബെംഗളൂരു: ആർഎസ്എസിനെ ചൊല്ലി കർണാടക പ്രതിപക്ഷനേതാവ് ആർ.അശോകയും പ്രിയങ്ക് ഖാർ​ഗെയും തമ്മിൽ...