Thursday, April 17, 2025 12:08 pm

നാട്ടിലെത്താന്‍ വണ്ടി വാടക ഒന്നരലക്ഷം രൂപ ; ആശങ്കയോടെ ഗുജറാത്തിലെ മലയാളികൾ

For full experience, Download our mobile application:
Get it on Google Play

അഹമ്മദാബാദ് : രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ രണ്ടാമതുള്ള ഗുജറാത്തിൽ നിന്ന് നാട്ടിലേക്ക് മടങ്ങാനാകാതെ നിരവധി മലയാളികളാണ് കുടുങ്ങിക്കിടക്കുന്നത്. ബസ്സ്‌ വിളിച്ച് നാട്ടിലെത്താൻ ഒന്നര ലക്ഷത്തിലേറെ രൂപയാണ്  ചെലവ്. പണം നൽകാൻ തയ്യാറായാലും ഡ്രൈവർമാരെ കിട്ടാത്തതും പ്രതിസന്ധിയാണ്.

ലോക്ഡൗൺ കാലമത്രയും സൂറത്തിലെ മുറിയിൽ കുടുങ്ങിയിരിക്കുകയാണ് കൊല്ലം സ്വദേശി ശ്യാമടക്കം പത്ത് പേർ. ജോലി തേടി വന്നവരാണ് ഇവരെല്ലാം. കയ്യിലുള്ള കാശ് തീരും മുമ്പ്  നാട്ടിലേക്കൊരു ട്രെയിൻ കാണുമെന്ന പ്രതീക്ഷയിലാണ് പിടിച്ച് നിൽക്കുന്നത്. സഹോദരിയെ ഗുജറാത്തിലാക്കാൻ വന്ന വൽസമ്മയ്ക്ക് നാട്ടിലേക്ക് പോവും മുൻപ് തീർന്ന് പോയ മരുന്നെങ്കിലും കിട്ടണം.

പരീക്ഷയ്ക്കായി വന്ന് കുടുങ്ങിയവരുടെ പ്രതിനിധിയാണ് ഷിനോജ് എന്ന യുവാവ്. അഹമ്മദാബാദിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി മരിക്കുകകൂടി ചെയ്തതോടെ ഇവരുടെയെല്ലാം ആശങ്ക ഇരട്ടിയായിട്ടുണ്ട്. പ്രത്യേക ട്രെയിന്‍ സർവീസ് ഉടന്‍ തുടങ്ങുക മാത്രമാണ് പരിഹാരമെന്ന് ഇവരെല്ലാം പറയുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കെഎസ്ആർടിസി ബസിൽ വെച്ച് 17കാരൻ കുഴ‍ഞ്ഞുവീണ് മരിച്ചു

0
പാലക്കാട് : ബസ്സിലെ യാത്രക്കിടെ17 കാരൻ കുഴഞ്ഞു വീണു മരിച്ചു. പാലക്കാട്...

ബധിരയും മൂകയുമായ 11കാരിയെ ബലാത്സംഗത്തിനിരയാക്കിയ പ്രതി​യെ വെടിവെച്ച് പിടികൂടി യുപി പോലീസ്

0
ലഖ്നൗ: യു.പിയിൽ ബധിരയും മൂകയുമായ 11കാരിയെ ബലാത്സംഗത്തിനിരയാക്കി. രാംപൂർ ജില്ലയിലാണ് സംഭവം....

മാതാപിതാക്കളുടെ ആഗ്രഹത്തിന് വിരുദ്ധമായി വിവാഹം കഴിക്കുന്നവർ പരസ്പരം പിന്തുണച്ചുകൊണ്ട് സമൂഹത്തെ നേരിടണം : അലഹബാദ്...

0
അലഹബാദ് : മാതാപിതാക്കളുടെ ആഗ്രഹത്തിന് വിരുദ്ധമായി വിവാഹം കഴിക്കുന്ന ദമ്പതികൾക്ക് അവരുടെ...