പ്രവാസികളായ 63 പേര്‍ കൂടി എത്തി ; 23 പേര്‍ കോവിഡ് കെയര്‍ സെന്ററില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ശനിയാഴ്ച്ച (മാര്‍ച്ച് 9) എത്തിയ മസ്‌ക്കറ്റ് – കൊച്ചി, കുവൈറ്റ്-കൊച്ചി, ദോഹ- കൊച്ചി വിമാന സര്‍വീസുകളിലെ പത്തനംതിട്ട ജില്ലക്കാരായ 40 പ്രവാസികളെ നിരീക്ഷണത്തിലാക്കി. മാലിദ്വീപില്‍ നിന്ന് ഇന്ത്യന്‍ നാവിക സേനയുടെ കപ്പല്‍ ഐഎന്‍എസ് ജലാശ്വയില്‍ ഞായറാഴ്ച രാവിലെ 9.30ന് പത്തനംതിട്ട ജില്ലക്കാരായ 23 പേരെ കൊച്ചിയില്‍ എത്തിച്ചു.

മസ്‌ക്കറ്റ് – കൊച്ചി വിമാനത്തില്‍ ജില്ലയില്‍ എത്തിയത് 17 പ്രവാസികളാണ്. ഇതില്‍ പത്തു പേരെ കോഴഞ്ചേരിയിലെ പൊയ്യാനില്‍ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലാക്കി. ഈ ഫ്ളൈറ്റില്‍ എത്തിയ രണ്ടു ഗര്‍ഭിണി അടക്കം എഴു പേര്‍ വീടുകളില്‍ നിരീക്ഷണത്തിലായി. വിമാനത്താവളത്തില്‍ നിന്നും ഇവര്‍ ടാക്സിയില്‍ വീടുകളിലെത്തുകയായിരുന്നു.

കുവൈറ്റ് – കൊച്ചി വിമാനത്തില്‍ ജില്ലയിലെത്തിയത് 19 പേരാണ്. ഇതില്‍ ഒരു ഗര്‍ഭിണി ഉള്‍പ്പെടെ 12 പേരെ കോഴഞ്ചേരിയിലുള്ള കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലാക്കി. ഈ ഫ്ളൈറ്റില്‍ ഉണ്ടായിരുന്ന ജില്ലയിലെ ഏഴു പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നു. ഇതില്‍ അഞ്ചു പേര്‍ ഗര്‍ഭിണികളാണ്.
ദോഹ- കൊച്ചി വിമാനത്തില്‍ എത്തിയത് ജില്ലക്കാരായ നാലു പേരാണ്. ഇതില്‍ മൂന്നു പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നു. ഈ വിമാനത്തിലെത്തിയ ഒരാളെ പത്തനംതിട്ട മണ്ണില്‍ റിജന്‍സി കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലാക്കി. ഞായറാഴ്ച(10) രാത്രി 10.45 ന് ദോഹയില്‍ നിന്നുള്ള വിമാനത്തില്‍ പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 24 പേര്‍ തിരുവനന്തപുരത്ത് ഇറങ്ങും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...