പാമ്പിന്‍ മുട്ടകള്‍ വീട്ടില്‍ വിരിയിച്ച് വാവ സുരേഷ് ; അതും മൂര്‍ഖന്‍ കുഞ്ഞുങ്ങളെ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മലയാളികള്‍ക്ക് വര്‍ഷങ്ങളായി സേവനം ചെയ്യുന്ന വ്യക്തിയാണ് വാവ സുരേഷ്. പാമ്പിനെ പിടിക്കുക മാത്രമല്ല പാമ്പിന്‍ മുട്ടകളെ വീട്ടില്‍ വിരിയിച്ചു കാട്ടില്‍ വിടുകയും ഇദ്ദേഹം ചെയ്യുന്നുണ്ട്. മാളങ്ങളില്‍ നിന്ന് പാമ്പിനെ പിടികൂടുമ്പോള്‍ ചിലപ്പോള്‍ മുട്ടകളും കിട്ടാറുണ്ട്. അതിനെ വീട്ടില്‍ കൊണ്ടുവന്ന് വിരിയിച്ച് കാട്ടില്‍ കൊണ്ടു പോയി വിടുകയാണ് ചെയ്യുന്നത്.

ഇരുപതിനായിരത്തിലേറെ പാമ്പിന്‍ മുട്ടകളെ തന്റെ വീട്ടില്‍ വാവ സുരേഷ് വിരിയിച്ചിട്ടുണ്ട്. എല്ലാ വര്‍ഷവും അത് തുടരുന്നു. ഇത്തവണ തന്റെ  വീട്ടില്‍ വിരിയിച്ചത് മൂർഖൻ കുഞ്ഞുങ്ങളെയാണ്. വിരിഞ്ഞ കുഞ്ഞുങ്ങള്‍ക്ക് ഇരുപത് മുതല്‍ മുപ്പത് സെന്റീമീറ്റര്‍ വരെ നീളം കാണും. വിഷ ഗ്രന്ഥികളുമായാണ് മൂര്‍ഖന്‍ കുഞ്ഞുങ്ങളുടെ ജനനം. അതിനാല്‍ മൂര്‍ഖന്‍ കുഞ്ഞുങ്ങള്‍ക്ക് ഒരാളെ കൊല്ലാന്‍ വളരെ പെട്ടെന്ന് സാധിക്കും. മൂര്‍ഖന്‍ പാമ്പുകള്‍ സാധാരണയായി പത്തു മുതല്‍ മുപ്പതു മുട്ടകള്‍ വരെ ഇടാറുണ്ട്. നാല്പത്തിയെട്ടു മുതല്‍ അറുപത്തൊന്‍പതു ദിവസങ്ങള്‍ക്ക് ശേഷമാണ് മുട്ട വിരിയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...