തിരുവനന്തപുരം: 2020 ജനുവരി ഒന്ന് മുതൽ മൂന്ന് വരെ തിരുവനന്തപുരത്ത് വെച്ച് നടന്ന ലോക കേരള സഭയ്ക്കുവേണ്ടി ധൂർത്തടിച്ചത് ലക്ഷങ്ങൾ. ഇപ്പോൾ പുറത്തുവന്ന കണക്കുകൾ പ്രകാരം 83 ലക്ഷം രൂപയാണ് പ്രതിനിധികളുടെ മൂന്ന് ദിവസത്തെ ഭക്ഷണത്തിനും താമസത്തിനും മാത്രം ചെലവഴിച്ചത്.
പ്രഭാത ഭക്ഷണത്തിന് ഒരാൾക്ക് വേണ്ടി മുടക്കിയത് 550 രൂപയും നികുതിയും. ഉച്ചഭക്ഷണത്തിന് 1900 രൂപയും നികുതിയും, അത്താഴത്തിന് 1700 രൂപയും നികുതിയും. ഈ നിരക്കിൽ 400പേർക്ക് പ്രഭാത ഭക്ഷണവും, 700 പേർക്ക് ഉച്ചഭക്ഷണവും, 600 പേർക്ക് അത്താഴവും നൽകി. മൂന്ന് ദിവസത്തേക്ക് ഭക്ഷണത്തിന് വേണ്ടി മാത്രം ചിലവാക്കിത് 60 ലക്ഷം രൂപ.
സർക്കാർ ഗസ്റ്റ് ഹൗസുകൾ, മസ്കറ്റ് ഹോട്ടൽ, തിരുവനന്തപുരത്തെ വൻകിട ഹോട്ടലുകൾ എന്നിവയാണ് പ്രതിനിധികൾക്ക് താമസിക്കാനായി നൽകിയത്. ചില പ്രതിനിധികൾക്ക് ഡിസംബർ 31 മുതൽ ജനുവരി നാല് വരെ താമസിക്കാൻ സൗകര്യം നൽകിയിരുന്നു. താമസത്തിന് വേണ്ടി മാത്രം ചിവലഴിച്ചത് 23 ലക്ഷം രൂപയാണ്.