മൂന്നു ദിവസം തിന്നു മുടിച്ചത് 60 ലക്ഷം ; ഒരാൾക്ക് പ്രഭാത ഭക്ഷണത്തിന് 550 രൂപയും നികുതിയും , ഉച്ചഭക്ഷണത്തിന് 1900 രൂപയും നികുതിയും,​ അത്താഴത്തിന് 1700 രൂപയും നികുതിയും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: 2020 ജനുവരി ഒന്ന് മുതൽ മൂന്ന് വരെ തിരുവനന്തപുരത്ത്‌ വെച്ച് നടന്ന ലോക കേരള സഭയ്ക്കുവേണ്ടി ധൂർത്തടിച്ചത് ലക്ഷങ്ങൾ. ഇപ്പോൾ പുറത്തുവന്ന കണക്കുകൾ പ്രകാരം 83 ലക്ഷം രൂപയാണ് പ്രതിനിധികളുടെ മൂന്ന് ദിവസത്തെ ഭക്ഷണത്തിനും താമസത്തിനും മാത്രം ചെലവഴിച്ചത്.

പ്രഭാത ഭക്ഷണത്തിന് ഒരാൾക്ക് വേണ്ടി മുടക്കിയത് 550 രൂപയും നികുതിയും. ഉച്ചഭക്ഷണത്തിന് 1900 രൂപയും നികുതിയും,​ അത്താഴത്തിന് 1700 രൂപയും നികുതിയും. ഈ നിരക്കിൽ 400പേർക്ക് പ്രഭാത ഭക്ഷണവും,​ 700 പേർക്ക് ഉച്ചഭക്ഷണവും,​ 600 പേർക്ക് അത്താഴവും നൽകി. മൂന്ന് ദിവസത്തേക്ക് ഭക്ഷണത്തിന് വേണ്ടി മാത്രം ചിലവാക്കിത് 60 ലക്ഷം രൂപ.

സർക്കാർ ഗസ്റ്റ് ഹൗസുകൾ,​ മസ്കറ്റ് ഹോട്ടൽ, ​തിരുവനന്തപുരത്തെ വൻകിട ഹോട്ടലുകൾ എന്നിവയാണ് പ്രതിനിധികൾക്ക് താമസിക്കാനായി നൽകിയത്. ചില പ്രതിനിധികൾക്ക് ഡിസംബർ 31 മുതൽ ജനുവരി നാല് വരെ താമസിക്കാൻ സൗകര്യം നൽകിയിരുന്നു. താമസത്തിന് വേണ്ടി മാത്രം ചിവലഴിച്ചത് 23 ലക്ഷം രൂപയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെ.എസ്.ആർ.ടി.സി. ബസിൽ യുവതിക്കുനേരേ ലൈംഗികാതിക്രമം ; മലപ്പുറം സ്വദേശി പിടിയിൽ

0
വെമ്പായം : കെ.എസ്.ആർ.ടി.സി. ബസിൽ യാത്രക്കാരിയായ യുവതിക്കുനേരേ ലൈംഗികാതിക്രമം നടത്തിയയാൾ അറസ്റ്റിൽ....

മെസ്സിയുടെ പേരിലെ തട്ടിപ്പ് ; ഡിപിആർ തയ്യാറാക്കിയതിലും വൻ തട്ടിപ്പ്

0
തിരുവനന്തപുരം: മെസ്സി വരുമെന്ന പേരിലെ തട്ടിപ്പിൽ കൂടുതൽ കള്ളക്കളികൾ പുറത്ത്. ഡിപിആർ തയ്യാറാക്കിയതിലും...

റെയിൽവേ സ്റ്റേഷൻ വഴി 1.36 കിലോഗ്രാം കഞ്ചാവ് കടത്താൻ ശ്രമം ; പശ്ചിമ ബംഗാൾ...

0
റാന്നി : ജില്ലയിലേക്ക് വൻതോതിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച പശ്ചിമ ബംഗാൾ...

അപ്രഖ്യാപിത പവർ കട്ട് ; വൈറ്റില കെ.എസ്.ഇ.ബി ഓഫീസ് ഉപരോധിച്ച് നാട്ടുകാർ

0
വൈറ്റില : നാലുദിവസമായി തുടരുന്ന അപ്രഖ്യാപിത പവർ കട്ടിൽ പ്രതിഷേധിച്ച് ശനിയാഴ്ച...