ചെങ്ങന്നൂരിൽ സ്വകാര്യബസ് ഓടിക്കുന്നത് ലൈസൻസ് പോലും ഇല്ലാത്തവര്‍ ; കര്‍ശന നടപടിയെന്ന് മോട്ടോര്‍ വാഹന വകുപ്പ്

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ:  ചെങ്ങന്നൂരിലെ ചില സ്വകാര്യബസുകള്‍ ഓടിക്കുന്നത്  ഇരുചക്രവാഹന ലൈസന്‍സ് പോലും ഇല്ലാത്തവരെന്ന് പരിശോധനയില്‍ കണ്ടെത്തി. ഏത് ജീവനക്കാർക്കും യഥേഷ്ടം ബസ്സ്‌  ഓടിക്കാമെന്ന സ്ഥിതിയാണെന്ന് ബസ്സ് പരിശോധിച്ച മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറഞ്ഞു. ഉടമയുടെ അറിവോടെയും സമ്മതത്തോടെയുമാണ് ഇത്തരം നിയമലംഘനങ്ങൾ നടക്കുന്നതെന്നും  ഇതിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു.

ഉടമയുടെ അടുപ്പക്കാരെ യോഗ്യത നോക്കാതെ വണ്ടിയുടെ സകല ഉത്തരവാദിത്വവും ഏൽപ്പിക്കുന്നത് പതിവാണെന്ന് സ്വകാര്യ ബസ്സിലെ ജീവനക്കാർതന്നെ  പറയുന്നു. ഇത്തരത്തിൽ വാഹനമോടിച്ച ബസ് ജീവനക്കാരനെ മഫ്ത്തിയിൽ ബസ്സിൽ കയറിയ ചെങ്ങന്നൂർ എം.വി.എ വി.ബിജു നേരിട്ടു പിടികൂടി. യൂണിഫോം ഇല്ലാതെ വാഹനം ഓടിക്കുന്ന വ്യക്തിയോട് ലൈസൻസ് ചോദിച്ചപ്പോൾ മോട്ടോർ സൈക്കിൾ ലൈസൻസ് പോലും ഇയാള്‍ക്ക് ഉണ്ടായിരുന്നില്ല.

വിദ്യാർഥികളെ ബസ്സിൽ കയറ്റാതെയും കൺസഷൻ കൊടുക്കാതെയും പോകുന്നതിനെക്കുറിച്ച് സ്വകാര്യ സ്കൂളുകള്‍ നൽകിയ പരാതിയെതുടർന്നാണ് എം.വി.എ പരിശോധന നടത്തിത്. സ്കൂൾകുട്ടികളുടേയും മറ്റുയാത്രകാരുടെയും വളരെ അധികം തിരക്കുള്ള സമയത്താണ്  ഈ ഗുരുതര വീഴ്ച കണ്ടെത്തിയത്. ബസുടമകളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന ഇത്തരം നിരുത്തരവാദപരമായ നടപടികൾ വലിയ ദുരന്തത്തിനു കാരണമാകുമെന്നും അധികൃതര്‍ പറഞ്ഞു. നിയമ ലംഘനം നടത്തിയ ബസ്സുടമക്കെതിരെ നടപടി സ്വീകരിക്കുമെന്നും ചെങ്ങന്നൂർ എം.വി.എ വി.ബിജു പറഞ്ഞു.

 

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറ് കപ്പലുകള്‍ ആക്രമിച്ച് ഇറാന്‍ ; നാവിക ഉപരോധം തുടര്‍ന്നാല്‍ ഇനിയും തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്

0
ടെഹ്‌റാന്‍ : പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം. അമേരിക്കയുടെ മൂന്നെണ്ണം അടക്കം ആറ്...

യുവ വ്യവസായിയെ പ്രതിശ്രുത വധുവും കാമുകനും കൊക്കയിൽ തള്ളിയിട്ട് കൊന്ന കേസ് : ഒരാൾകൂടി...

0
പുണെ: മഹാരാഷ്ട്രയിൽ യുവ വ്യവസായിയെ പ്രതിശ്രുത വധുവും കാമുകനും ചേർന്ന് കൊക്കയിൽനിന്ന്...

കേരള ക്രിക്കറ്റ് ലീഗ് : ഫൈനലിൽ കാലിക്കറ്റിനെ വീഴ്ത്തി ; കിരീടം സ്വന്തമാക്കി തൃശ്ശൂർ...

0
തിരുവനന്തപുരം : കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിൽ തൃശ്ശൂർ ടൈറ്റൻസിന്...

കയ്പ്പമംഗലത്ത് 8 വിദ്യാർത്ഥികളുടെ ജീവനെടുത്ത അപകടം ; ദേശീയപാതയിൽ സുരക്ഷാ പരിശോധന ; നടപടിയെടുക്കാൻ...

0
തൃശ്ശൂർ: കയ്പ്പമംഗലത്ത് 8 വിദ്യാർത്ഥികളുടെ ജീവനെടുത്ത അപകടത്തിന് പിന്നാലെ ജില്ലയിൽ ദേശീയപാതയിൽ...