ചെങ്ങന്നൂർ ഓർത്തഡോക്സ് കൺവൻഷൻ ഫെബ്രുവരി 26 മുതൽ മാർച്ച് 1 വരെ

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ: മലങ്കര ഓർത്തഡോക്സ് സഭയുടെ 13-ാം മത് ചെങ്ങന്നൂർ കൺവൻഷൻ ഫെബ്രുവരി 26 മുതൽ മാർച്ച് 1 വരെ ബഥേൽ അരമന ഗ്രൗണ്ടിലെ മാർ പീലക്സിനോസ് നഗറിൽ നടക്കും. ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ കൺവൻഷൻ ഉത്ഘാടനം ചെയ്യും. ഭദ്രാസന സഹായമെത്രാപ്പോലീത്താ ഡോ.മാത്യൂസ് മാർ തീമോത്തിയോസ് അധ്യക്ഷത വഹിക്കും.  ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തണമെ (സങ്കീ:80.3) എന്നതാണ് മുഖ്യ ചിന്താവിഷയം.

കൺവൻഷൻ പന്തലിന്റെ കാൽനാട്ടുകർമ്മം ഡോ.ഏബ്രഹാം മാർഎപ്പിഫാനിയോസ് , ഡോ.മാത്യൂസ് മാർ തീമോത്തിയോസ് എന്നിവർ ചേർന്ന് നിർവഹിച്ചു. ഭദ്രാസന സെക്രട്ടറി ഫാ.മാത്യു ഏബ്രഹാം കാരയ്ക്കൽ, ഫാ.രാജൻ വർഗീസ്, ഫാ.ബിജു ടി. മാത്യു, ഫാ.മത്തായി കുന്നിൽ, ഫാ. ഐപ്പ് പി.സാം, ഫാ.സ്റ്റീഫൻ വർഗീസ്, ഫാ.ജാൾസൺ പി.ജോർജ്, ഫാ.സി.കെ.ഗീവർഗീസ്, ഫാ.വൈ.തോമസ്, ഫാ.സുനിൽ ജോസഫ്, ഫാ.ഏബ്രഹാം കോശി, വി.ജെ ചാക്കോ, ബിജു മാത്യു, മാത്യു ജേക്കബ്, സജി പട്ടരുമഠം, സി.കെ. റെജി , ഷാജി ഫിലിപ്പ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

വിവിധ ദിവസങ്ങളിലായി നടക്കുന്ന കൺവൻഷൻ യോഗങ്ങളിൽ ഫാ.വർഗീസ് റ്റി വർഗീസ്, ഫാ.പി എ.ഫിലിപ്പ്, ഫാ.അലക്സ് ജോൺ എന്നിവർ പ്രസംഗിക്കും. കൺവൻഷനോടനുബന്ധിച്ച് നടക്കുന്ന വൈദിക ധ്യാനത്തിന് ഫാ.മത്തായി ഇടയനാൽ കോർ എപ്പിസ്ക്കോപ്പാ, വൈധവ്യത്തിലായിരിക്കുന്നവരുടെ സ്നേഹസംഗമം ‘സ്നേഹക്കൂട്ടിന് ‘ പ്രൊഫ. മേരി മാത്യു, കുടുംബ ധ്യാനത്തിന് ഡോ.ഏബ്രഹാം മാർ സെറാഫിം, വിദ്യാർത്ഥി സംഗമത്തിന് ഡോ.ജോഷ്വാ മാർ നിക്കോദിമോസ്, ജി.ബാലചന്ദ്രൻ , നസ്രാണി യുവജനസംഗമത്തിന് കുറിയാക്കോസ് മാർ ക്ലിമ്മീസ് , എം.പി.അബ്ദു സമദ് സമദാനി എന്നിവർ നേതൃത്വം നല്കുമെന്ന് ഭദ്രാസന സെക്രട്ടറി ഫാ.മാത്യു ഏബ്രഹാം കാരയ്ക്കൽ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നവരാത്രി ആഘോഷങ്ങളിൽ മുസ്‌ലിം വിലക്കുമായി വിഎച്ച്പി

0
മുംബൈ: നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ചുള്ള ഗർബ, ദാണ്ഡിയ നൃത്ത പരിപാടികളിൽ നിന്ന് മുസ്‌ലിം...

ദിനേശ് ബീഡി വായ്പ : 100 കോടിക്കായി പയ്യാമ്പലത്തെ സി.പി.എം. ഹെഡ് ഓഫീസും സ്ഥലവും...

0
കണ്ണൂർ : തമിഴ്‌നാട്ടിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽനിന്ന് 100 കോടി രൂപ...

മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക് പോസ്റ്റുകൾ പുനഃസ്ഥാപിച്ചു ; നടപടി മെറ്റയ്ക്ക് കത്തയച്ചതിനു പിന്നാലെ

0
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫെയ്സ്ബുക് പേജിൽനിന്നു നീക്കംചെയ്ത പോസ്റ്റുകൾ മെറ്റ പുനഃസ്ഥാപിച്ചു....

രമ്യ ഹരിദാസും നേതാക്കളും തമ്മിലുണ്ടായ കയ്യാങ്കളി ; അന്വേഷിക്കാൻ നിയോഗിച്ച സമിതി ഇന്ന് ചേരും

0
തിരുവനന്തപുരം: രമ്യ ഹരിദാസും കോൺഗ്രസ് നേതാക്കളും തമ്മിലുണ്ടായ കയ്യാങ്കളി അന്വേഷിക്കാൻ നിയോഗിച്ച സമിതി...