കർഷകരുടെയും തൊഴിലാളികളുടേയും താത്പര്യങ്ങൾ സംരക്ഷിക്കപ്പെടണം ; വി ചാമുണ്ണി

For full experience, Download our mobile application:
Get it on Google Play

കോന്നി : രാജ്യത്തെ കർഷകരുടെയും തൊഴിലാളികളുടേയും താത്പര്യങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് അഖിലേന്ത്യ  കിസാൻ സഭ സംസ്ഥാന ജനറൽ സെക്രട്ടറി വി ചാമുണ്ണി പറഞ്ഞു. കോന്നിയിൽ കിസാൻ സഭ സംസ്ഥാന സമ്മേളന ഫണ്ട് ഏറ്റുവാങ്ങിയതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷിഭൂമി കൃഷിക്കാരന് സ്വന്തമാകുന്നതിനും ഭൂ പരിഷ്കരണ നിയമം പാസാക്കുന്നതിനും എല്ലാം മുന്നിട്ടിറങ്ങിയത്  കിസാൻ സഭയാണ്. സംഘടനയുടെ സംസ്ഥാന സമ്മേളനം വലിയ മുന്നൊരുക്കത്തോടെയാണ് നടക്കുന്നത്. പഴയകാല നേതാക്കളേയും ആ കാലഘട്ടത്തേയും ഈ സമ്മേളനത്തിൽ പ്രത്യേകം അനുസ്മരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സി പി ഐ സംസ്ഥാന കൗൺസിലംഗം പി ആർ ഗോപിനാഥനിൽ നിന്നും അഖിലേന്ത്യ കിസാൻ സഭ സംസ്ഥാന ജനറൽ സെക്രട്ടറി വി ചാമുണ്ണി ഫണ്ട് ഏറ്റുവാങ്ങി. സി പി ഐ ജില്ലാ സെക്രട്ടറി എ പി ജയൻ, സി പി ഐ കോന്നി മണ്ഡലം അസിസ്റ്റൻ്റ് സെക്രട്ടറി കെ രാജേഷ്, സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റിയംഗങ്ങളായ മലയാലപ്പുഴ ശശി, എം പി മണിയമ്മ, ജില്ലാ കൗൺസിലംഗങ്ങളായ എ ദീപകുമാർ, വി ശാന്തകുമാർ, കിസാൻ സഭ ജില്ലാ സെക്രട്ടറി ജിജി ജോർജ്ജ്, കിസാൻ സഭ സംസ്ഥാന കൗൺസിലംഗം അഡ്വ കെ എൻ സത്യാനന്ദപ്പണിക്കർ, മണ്ഡലം സെക്രട്ടേറിയേറ്റംഗം സന്തോഷ് കൊല്ലൻപടി, സി പി ഐ ഇളമണ്ണൂർ ലോക്കൽ സെക്രട്ടറി സുബാഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാസർകോട് റാണിപുരത്ത് റോപ് വേയിൽനിന്ന് വീണ് ഓപ്പറേറ്റർ മരിച്ചു

0
കാസർകോട് : റാണിപുരത്ത് റോപ് വേയിൽനിന്ന് വീണ് ഓപ്പറേറ്റർ മരിച്ചു. ചാമുണ്ടിക്കുന്ന്...

തിരിച്ചടിച്ച് അമേരിക്ക ; ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചു

0
വാഷിങ്ടൺ/ടെഹ്റാൻ: ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചതായി അമേരിക്ക. ഐആർജിസിയുടെ എണ്ണക്കപ്പലുകളായ എം/ടി...

കയ്പമം​ഗലം അപകടം : സംസ്ഥാന സർക്കാരിന്റെ വീഴ്ച മറച്ചുവെക്കാൻ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു : രാജീവ്...

0
തിരുവനന്തപുരം: തൃശ്ശൂർ കയ്പമം​ഗലത്തെ ദാരുണമായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ വീഴ്ചകൾ...

തൃശ്ശൂരിൽ വീണ്ടും വാഹനാപകടം : കുന്നംകുളത്ത് നിയന്ത്രണംവിട്ട കാർ ബൈക്കിലിടിച്ച് ഒരു കുട്ടി ഉൾപ്പെടെ...

0
തൃശ്ശൂർ: തൃശ്ശൂരിൽ വീണ്ടും വാഹനാപകടം. കുന്നംകുളം ആർത്താറ്റുണ്ടായ വാഹനാപകടത്തിൽ മൂന്ന് വയസ്സുള്ള...