അബുദാബിയില്‍ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ ചെങ്ങന്നൂർ പുത്തൻകാവ് സ്വദേശി അനിൽ നൈനാൻ (32) മരിച്ചു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ: അബുദാബിയിലെ വീട്ടിലുണ്ടായ തീപിടുത്തത്തിൽ ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു. താമസ സ്ഥലത്തുണ്ടായ അഗ്നിബാധയിൽ ഗുരുതരമായി പൊള്ളലേറ്റ ചെങ്ങന്നൂർ പുത്തൻകാവ് ഐരൂക്കുഴിയിൽ വിട്ടിൽ എ.ജി.നൈനാന്റെ മകൻ അനിൽ നൈനാൻ (32) ആണ് മരിച്ചത്.

അബുദാബി മഫ്‌റഖ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 80 ശതമാനത്തോളം പൊള്ളലേറ്റ നിലയിലാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ശനിയാഴ്ച്ച വൈകുന്നേരത്തോടെ ആരോഗ്യ നില വഷളാവുകയായിരുന്നു. ഗുരുതരമായ പൊള്ളലോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഭാര്യ മീനു ഇപ്പോഴും ചികിത്സയിലാണ്. മകൻ ഏഥനും അപകടനില തരണം ചെയ്തിട്ടുണ്ട്. നിയമ നടപടികൾക്ക് ശേഷം നാട്ടിലെത്തിക്കുന്ന മൃതദേഹം പുത്തൻകാവ് മതിലകം മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃശ്ശൂരിൽ വീണ്ടും വാഹനാപകടം : കുന്നംകുളത്ത് നിയന്ത്രണംവിട്ട കാർ ബൈക്കിലിടിച്ച് ഒരു കുട്ടി ഉൾപ്പെടെ...

0
തൃശ്ശൂർ: തൃശ്ശൂരിൽ വീണ്ടും വാഹനാപകടം. കുന്നംകുളം ആർത്താറ്റുണ്ടായ വാഹനാപകടത്തിൽ മൂന്ന് വയസ്സുള്ള...

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...