ക്യാമ്പിലേയ്ക്ക്‌ മടങ്ങും വഴി കാണാതായ ഉദ്യോഗസ്ഥനെ റെയില്‍വേയിലെ കേരള പോലീസ് കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കൊല്ലം: ക്യാമ്പിലേയ്ക്ക്‌ തിരികെ മടങ്ങും വഴി കാണാതായ ഉദ്യോഗസ്ഥനെ റെയില്‍വേയിലെ കേരള പോലീസ് കണ്ടെത്തി. ഏഷ്യയിലെ ഏറ്റവും വലിയ ആര്‍മി ക്യാമ്പായ ബത്തിന്‍ഡയിലേക്ക് പോകുംവഴി കാണാതെ പോയ ആര്‍മിയിലെ നായിക്കിനെ സാഹസികമായാണ് തെരഞ്ഞുപിടിച്ചത്. കൊല്ലം റെയില്‍വേ സ്​റ്റേഷനിലെ എസ്.എച്ച്‌.ഒ എസ്.ഐ ഉമറുല്‍ ഫാറൂഖ്, ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥന്‍ കൂടിയായ സി.പി.ഒ രാജു എന്നിവരാണ് നാലായിരത്തിനടുത്ത് കിലോമീറ്റര്‍ യാത്ര ചെയ്ത്​ ഉദ്യോഗസ്ഥനെ കണ്ടെത്തി ആര്‍മിക്ക് കൈമാറിയത്.

കൊല്ലം റെയില്‍വേ സ്​റ്റേഷനില്‍നിന്ന് പുറപ്പെട്ട ശേഷമാണ് ഉദ്യോഗസ്ഥനെക്കുറിച്ച്‌ വിവരം ലഭിക്കാതായത്. മൊബൈല്‍ ഫോണ്‍ സ്വിച്​ ഓഫ്‌ ആയി. റെയില്‍വേയിലെ കേരള പോലീസ് സ്​റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്​റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഉദ്യോഗസ്ഥന്റെ അക്കൗണ്ടില്‍ നിന്ന് ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലെ എ.ടി.എമ്മില്‍നിന്ന് പണം പിന്‍വലിച്ചത് കണ്ടെത്തിയതാണ് പോലീസ് അന്വേഷണത്തിന് വഴിത്തിരിവായത്.

കര്‍ഷക സമരം നടക്കുന്നതിനാല്‍ ഹരിയാനയില്‍ നിന്ന് പഞ്ചാബിലെത്താന്‍ പോലീസ് ഉദ്യോഗസ്ഥര്‍ വളരെയധികം ബുദ്ധിമുട്ടി. അഞ്ചോളം ഓര്‍ഡിനറി ബസുകളില്‍ മാറിക്കയറി 350 കിലോമീറ്ററോളം യാത്ര ചെയ്താണ് പഞ്ചാബിലെത്തിയത്. 45 ലോഡ്ജുകളിലെ രജിസ്​റ്റര്‍ പരിശോധിച്ചു. നിരവധി ആളുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു.

ആര്‍മി ഉദ്യോഗസ്ഥന്‍ ജ്യൂസ് കുടിക്കാന്‍ വരുന്ന കട മനസ്സിലാക്കിയ എസ്.ഐ ഉമറുല്‍ ഫാറൂഖും രാജുവും കാറില്‍ ഒളിച്ചിരുന്ന് സാഹസികമായി പിടികൂടുകയായിരുന്നു. സഹകരിക്കാതെ എതിര്‍ത്തുനിന്ന ആര്‍മി ഉദ്യോഗസ്ഥനെ പഞ്ചാബ് പോലീസിന്റെ കൂടി സഹായത്തോടെ ബലം പ്രയോഗിച്ച്‌​ വാഹനത്തില്‍ കയറ്റി ക്യാമ്പില്‍ എത്തിച്ചു. ലെഫ്റ്റനന്‍റ് കേണല്‍ ജിതേന്ദ്ര, കരുനാഗപ്പള്ളി സ്വദേശി മേജര്‍ നിതിന്‍ എന്നിവര്‍ പോലീസിന്റെ കൃത്യ നിര്‍വഹണത്തെ പ്രശംസിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...