തിരുവനന്തപുരം : കേരളാ പോലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരെ വാര്‍ത്തയായതാണ്. തമാശയിലൂടെ നിയമം പറയുന്ന ഫെയ്‌സ്ബുക്ക് പേജ് മലയാളി രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചു. ആ പേജിലൂടെ വരുന്ന ട്രോളുകള്‍ക്ക് പിന്നിലെ കൈകളെ പോലീസ് മാമനെന്നും സ്‌നേഹത്തോടെ വിളിച്ചു.
ഇപ്പോഴിതാ ആ പേജ് വീണ്ടും ആശ്വാസമായി എത്തിയിരിക്കുകയാണ്. ലോക്ക് ഡൗണില്‍ ലോക്കായി പോയ മലയാളികളോട് കേരളാ പോലീസ് പറയുന്നു ഞങ്ങളുണ്ട് കൂടെ തമാശകള്‍ പറഞ്ഞും സംശയങ്ങള്‍ ദുരീകരിച്ചും ആശയങ്ങള്‍ പങ്കുവെച്ചും നമുക്ക് കുറച്ചുദിവസം വീട്ടിലിരിക്കാമെന്നേ..
കേരളാ പോലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ്
https://www.facebook.com/keralapolice/posts/2755491641212974