മണ്ണെണ്ണ വില വര്‍ദ്ധിപ്പിക്കില്ല : മന്ത്രി ജി. ആര്‍. അനില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഫെബ്രുവരി 1, 2 തിയതികളിലായി മണ്ണെണ്ണയുടെ വിലയില്‍ വന്‍ വര്‍ദ്ധന വരുത്തി ഓയില്‍ കമ്പനികള്‍. ജനുവരി മാസത്തില്‍ 41.64 രൂപയായിരുന്ന മണ്ണെണ്ണയുടെ അടിസ്ഥാന വില ഫെബ്രുവരി 1-ന് 5.39രൂപ വര്‍ദ്ധിച്ച്‌ 47.03 ആയി. ഫെബ്രുവരി 2-ന് 2.52 രൂപ വീണ്ടും വര്‍ദ്ധിച്ച്‌ 49.55 ആയി. മണ്ണെണ്ണയുടെ അടിസ്ഥാന വിലയോടൊപ്പം കടത്ത് കൂലി, ഡീലേഴ്സ് കമ്മീഷന്‍, സി.ജി.എസ്.ടി, എസ്.ജി.എസ്.ടി എന്നിവ കൂട്ടിച്ചേര്‍ത്ത വിലയ്ക്കാണ് റേഷന്‍ കടകളില്‍ നിന്നും മണ്ണെണ്ണ വിതരണം ചെയ്യുന്നത്. നിലവില്‍ 53 രൂപയ്ക്കാണ് സംസ്ഥാനത്തെ റേഷന്‍ കടകളിലൂടെ മണ്ണെണ്ണ വിതരണം ചെയ്യുന്നത്.

നിലവിലെ വര്‍ദ്ധന നടപ്പിലാക്കിയാല്‍ റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്ന പി.ഡി.എസ് മണ്ണെണ്ണയുടെ വില 60 രൂപയോളമാകും. സംസ്ഥാനത്തെ റേഷന്‍ കടകളിലുടെ 2022 മാര്‍ച്ച്‌ മാസം വരെ വിതരണം ചെയ്യുന്നതിനുള്ള മണ്ണെണ്ണ 2021 ഡിസംബര്‍ മാസം തന്നെ ബന്ധപ്പെട്ട ഓയില്‍ കമ്പനികളില്‍ നിന്നും പൊതുവിതരണ വകുപ്പ് വിട്ടെടുത്തിട്ടുണ്ട്.

നിലവിലെ പ്രതിസന്ധിഘട്ടത്തില്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് കൂടുതല്‍ സാമ്പത്തിക ബാദ്ധ്യത വരുത്തുന്ന വില വര്‍ദ്ധന ഒഴിവാക്കി ജനുവരി മാസത്തെ വിലയ്ക്കു തന്നെ സംസ്ഥാനത്തെ കാര്‍ഡുടമകള്‍ക്ക് മണ്ണെണ്ണ വിതരണം ചെയ്യുന്നതിന് ആവശ്യമായ നിര്‍ദ്ദേശം പൊതുവിതരണ വകുപ്പ് ‍ഡയറക്ടര്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...