സില്‍വർ ലൈന്‍ ; പിണറായി വിജയന്റെ ദിവാസ്വപ്നമായി അവശേഷിക്കും – കെ.സുരേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെ-റെയിലിന് അനുമതി നല്‍കേണ്ടതില്ലെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.കെ-റെയില്‍ എന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ ദിവാസ്വപ്നം മാത്രമായി അവശേഷിക്കുമെന്നും തിരുവനന്തപുരത്ത് മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഒട്ടും ലാഭകരമല്ലാത്ത പാരിസ്ഥിതിക്ക് വിഘാതമായ അശാസ്ത്രീയവും അഴിമതി മാത്രം ലക്ഷ്യമിട്ടുള്ളതുമായ പദ്ധതി നടപ്പാക്കരുതെന്നാണ് ബിജെപിയുടെയും ജനങ്ങളുടെയും നലപാട്.

മോദി സര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന സര്‍ക്കാരാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്. കെ-റെയിലുമായി മുമ്പോട്ട് പോകാനുള്ള തീരുമാനത്തില്‍ നിന്നും ഇനിയെങ്കിലും ഇടത് സര്‍ക്കാര്‍ പിന്തിരിയണം. ഭൂമി ഏറ്റെടുക്കലില്‍ നിന്നും സര്‍വ്വെ നടപടികളില്‍നിന്നും സര്‍ക്കാര്‍ പിന്‍മാറണം. പോലീസിന്റെ സഹായത്തോടെ ജനങ്ങളെ ഭയപ്പെടുത്തി സര്‍വ്വെ കല്ലുകള്‍ സ്ഥാപിക്കുന്നത് പിണറായി സര്‍ക്കാര്‍ തുടരുകയാണ്.

ഇത് ഉടന്‍ അവസാനിപ്പിക്കണം. ഇനി കെ-റെയില്‍ പദ്ധതി നടപ്പാകില്ലെന്ന് പിണറായി തിരിച്ചറിയണം. യഥാര്‍ത്ഥ ഡിപിആറാണ് തയ്യാറാക്കുന്നതെങ്കിലും പദ്ധതിക്ക് കേന്ദ്ര അനുമതി ലഭിക്കില്ല. വന്ദേഭാരത് എക്സ്പ്രസുകള്‍ കേരളത്തിന് കൂടുതല്‍ ലഭിക്കാനുള്ള കാര്യങ്ങളാണ് മുഖ്യമന്ത്രി ചെയ്യേണ്ടത്. ഇതിന് വേണ്ടി റെയില്‍വെ മന്ത്രിയോട് സംസാരിക്കാന്‍ പിണറായി തയ്യാറാകണം. കേരളത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കണമെന്ന് ബിജെപി റെയില്‍വെ മന്ത്രിയോട് അഭ്യര്‍ത്ഥിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ഇപ്പോള്‍ അനുമതി നല്‍കാനാവില്ലെന്നമായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ഇന്ന് വ്യക്തമാക്കിയത്. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവാണ് സില്‍വര്‍ ലൈന്‍ സംബന്ധിച്ച കേന്ദ്ര സര്‍ക്കാറിന്റെ നിലപാട് പാര്‍ലമെന്റില്‍ വ്യക്തമാക്കിയത്. സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുമുള്ള ആദ്യ ഔദ്യോഗിക പ്രതികരണമാണ് ഇത്. സില്‍വര്‍ ലൈന്‍ പദ്ധതിയെക്കുറിച്ച്‌ യു ഡി എഫ് എംപിമാരായ എന്‍കെ പ്രേമചന്ദ്രനും കെ മുരളീധരനും ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് രേഖാമൂലം മറുപടി നല്‍കുകായിരുന്നു കേന്ദ്ര റെയില്‍വേ മന്ത്രി.

കേരള സര്‍ക്കാര്‍ മുന്നോട്ട് വെച്ച പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കേണ്ടതുണ്ടെങ്കിലും പദ്ധതി സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ ഇനിയും ലഭിക്കേണ്ടതുണ്ട്. പദ്ധതിയുടെ ഡിപിആര്‍ അപൂര്‍ണമെന്ന് കേന്ദ്രസര്‍ക്കാര്‍. പദ്ധതിയുടെ സാങ്കേതിക വിവരങ്ങള്‍ പൂര്‍ണമായി ഡിപിആറില്‍ ഇല്ല. പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ടും പരിഗണിക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ടെക്‌നിക്കല്‍ ഫീസിബിലിറ്റി റിപ്പോര്‍ട്ട് ഡിപിആറില്‍ ഇല്ല. ഏറ്റെടുക്കേണ്ട റെയില്‍വേ-സ്വകാര്യ ഭൂമിയുടെ കണക്കുകളും വ്യക്തമാക്കേണ്ടത്. ഇതടക്കമുള്ള എല്ലാ കാര്യങ്ങളും പരിശോധിച്ചായിരിക്കും അന്തിമ തീരുമാനം എടുക്കാനും സാധിക്കുകയുള്ളുവെന്നും അശ്വിനി വൈഷ്ണവ് കൂട്ടിച്ചേര്‍ത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...