Monday, March 31, 2025 10:38 am

നഴ്സുമാരുടെ റേഷ്യോ പ്രമോഷന്‍ 2 : 2 : 1 നടപ്പിലാക്കുക ; കേരളാ ഗവ.നേഴ്സസ് അസോസിയേഷന്‍ ജില്ലാ സമ്മേളനം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നഴ്സുമാരുടെ റേഷ്യോ പ്രമോഷന്‍  2 : 2 : 1 നടപ്പിലാക്കണമെന്ന് കേരളാ ഗവ.നേഴ്സസ് അസോസിയേഷന്‍ ജില്ലാ സമ്മേളനം (കെ.ജി.എന്‍.എ) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. അറുപത്തിനാലാം സംസ്ഥാന സമ്മേളനത്തിന്റെ  മുന്നോടിയായി നടന്ന 37-മത് പത്തനംതിട്ട ജില്ലാ സമ്മേളനം മുന്‍ ജലസേചന വകുപ്പ് മന്ത്രി അഡ്വ. മാത്യു ടി.തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.

ആശുപത്രിയില്‍ സേവനങ്ങള്‍ക്ക് ആനുപാതികമായി സ്റ്റാഫ് പാറ്റേണ്‍ നിജപ്പെടുത്തുക, നഴ്സുമാരുടെ 2: 2: 1 റേഷ്യോ പ്രമോഷന്‍ നടപ്പിലാക്കുക. ജില്ലയില്‍ പുതിയതായി നഴ്സിംഗ് സൂപ്പര്‍വൈസര്‍മാരുടെ തസ്തിക സൃഷ്ടിക്കുക, നഴ്സുമാര്‍ക്ക് നൈറ്റ് ഡ്യൂട്ടി അലവന്‍സും റിസ്ക് അലവന്‍സും അനുവദിക്കുക, നേഴ്സിംഗ് ഇതര ജോലികളില്‍ നിന്ന് നഴ്സുമാരെ ഒഴിവാക്കുക, ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പിലാക്കുക, ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ക്ക് നിയമനടപടി കര്‍ശനമാക്കുക തുടങ്ങിയ ആവശ്യങ്ങളും ജില്ലാ ജില്ലാ സമ്മേളനം ഉന്നയിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ മുന്‍ ജില്ലാ നഴ്സിങ് ഓഫീസര്‍ രതിയെ സമ്മേളനത്തില്‍ ആദരിച്ചു.

പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ദീപ ജയപ്രകാശ് അധ്യക്ഷത വഹിച്ചു. ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. കെ അനന്തഗോപന്‍ മുഖ്യപ്രഭാഷണം നടത്തി. കെ ജി എന്‍ എ സംസ്ഥാന പ്രസിഡന്റ് മുഖ്യാതിഥിയായി പങ്കെടുത്തു. എഫ്‌.എസ്‌.ഇ.ടി.ഒ ജില്ലാ പ്രസിഡന്റ് പി കെ പ്രതാപന്‍, ഡി എം ഓ ഇന്‍ ചാര്‍ജ് ഉഷാ ബി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സുധ എം ഡി, ജില്ലാ സെക്രട്ടറി അജയ് ശിവന്‍, ഗീതാ മണി കെ.ജി, ജില്ലാ ട്രഷറര്‍ അനില്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ജില്ലാ പ്രസിഡണ്ട് – ദീപ ജയപ്രകാശ്, സെക്രട്ടറി – ഗീതാ മണി കെ ജി , ട്രഷറര്‍ – അനില്‍ കുമാര്‍ ബി, സംസ്ഥാനകമ്മറ്റി അംഗം സുധ എം ടി. എന്നിവരെ തെരഞ്ഞെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേന്ദ്രസർക്കാരിനെ വീണ്ടും പ്രശംസിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ

0
ദില്ലി : കേന്ദ്രസർക്കാരിനെ വീണ്ടും പ്രശംസിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ശശി...

പാര്‍ട്ടികോണ്‍ഗ്രസ് ; പാര്‍ട്ടിയുടെ കരുത്ത് വീണ്ടെടുക്കാൻ സിപിഎം

0
ന്യൂഡല്‍ഹി: പാര്‍ട്ടികോണ്‍ഗ്രസ് തുടങ്ങാനിരിക്കെ, ചോര്‍ന്നുപോകുന്ന പാര്‍ട്ടിയുടെ കരുത്ത് വീണ്ടെടുക്കലാകും സിപിഎം നേരിടുന്ന...

ഗതാഗതക്കുരുക്ക് രൂക്ഷമാക്കി വാട്ടർ അതോറിറ്റി പുതുവലിൽ നടത്തുന്ന അറ്റകുറ്റപ്പണി

0
ഏനാദിമംഗലം : ഗതാഗതക്കുരുക്ക് രൂക്ഷമാക്കി വാട്ടർ അതോറിറ്റി പുതുവലിൽ നടത്തുന്ന...

തെരുവുനായ ശല്യത്തിൽ പൊറുതിമുട്ടി നാട്‌ ; എബിസി കേന്ദ്രങ്ങൾ നോക്കുകുത്തിയാകുന്നു

0
ബോവിക്കാനം: നഗര-ഗ്രാമ ഭേദമെന്യേ തെരുവുനായകൾ പെറ്റുപെരുകുമ്പോൾ പ്രജനനം നിയന്ത്രിക്കുന്നതിനുള്ള ആനിമൽ ബർത്ത്...