തെരുവുനായ ശല്യത്തിൽ പൊറുതിമുട്ടി നാട്‌ ; എബിസി കേന്ദ്രങ്ങൾ നോക്കുകുത്തിയാകുന്നു

For full experience, Download our mobile application:
Get it on Google Play

ബോവിക്കാനം: നഗര-ഗ്രാമ ഭേദമെന്യേ തെരുവുനായകൾ പെറ്റുപെരുകുമ്പോൾ പ്രജനനം നിയന്ത്രിക്കുന്നതിനുള്ള ആനിമൽ ബർത്ത് കൺട്രോൾ (എബിസി) കേന്ദ്രങ്ങൾ നോക്കുകുത്തിയാകുന്നു. തെരുവുനായ ഭീതിയിൽ പലയിടങ്ങളിലും വഴിനടക്കാൻ പോലുമാകുന്നില്ല. ആടുകൾ ഉൾപ്പെടെയുള്ള വളർത്തുമൃഗങ്ങളെയും കോഴികളെയും തെരുവുനായക്കൂട്ടം കടിച്ചുകൊല്ലുന്നു. സ്‌കൂളിലും മദ്രസകളിലും പോകുമ്പോഴും വീടിന് മുന്നിൽ കളിക്കുമ്പോഴും നിരവധി കുട്ടികളെയാണ് തെരുവുനായകൾ കടിച്ചുപരിക്കേല്പിച്ചത്. പലയിടങ്ങളിലും കുട്ടികൾക്ക് ഭീതികൂടാതെ പോകാൻ കഴിയാത്ത അവസ്ഥയാണ്.

ഭയപ്പാടോടെയാണ് അമ്മമാർ കുട്ടികളെ സ്‌കൂളിലയക്കുന്നത്. ചെങ്കളയിലെ പലഭാഗങ്ങളിലും മുളിയാർ പഞ്ചായത്തിലെ മല്ലം, ആലൂർ, ബോവിക്കാനം തുടങ്ങിയ പ്രദേശങ്ങളിലും കാസർകോട് നഗരസഭയിൽ വിദ്യാനഗർ, നെലക്കള ഭാഗങ്ങളിലും തെരുവുനായശല്യം രൂക്ഷമാണ്. പേപ്പട്ടിവിഷബാധയ്‌ക്കെതിരെ തെരുവുനായകൾക്ക് കുത്തിവെപ്പ് എടുക്കുന്നതിന് കാസർകോട് നഗരസഭയിൽ കഴിഞ്ഞ ആഴ്ചയിൽ ശ്രമം നടത്തിയിട്ടുണ്ട്. വല ഉപയോഗിച്ച് പിടികൂടുന്ന നായകളിൽ വിഷബാധയ്‌ക്കെതിരേ കുത്തിവെപ്പ് നടത്തി പിന്നീട് തിരിച്ചറിയാൻ നീല പെയിന്റ് സ്പ്രേ ചെയ്ത് വിട്ടിരുന്നു. അപൂർവം നായകളിലാണ് കുത്തിവെപ്പ് നടത്തിയത്. വിദ്യാനഗർ നെലക്കള ഭാഗത്ത് പല നായകളും ഓടിമാറുകയായിരുന്നു.

സ്പ്രേ പെയിന്റിന് മൂന്നോ നാലോ ദിവസത്തെ ആയുസ്സ് മാത്രമാണ്. വിഷബാധയ്‌ക്കെതിരേ കുത്തിവെപ്പ് എടുത്തവയെ പിന്നീട് തിരിച്ചറിയാനും കഴിയാത്ത അവസ്ഥയാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുക്കുപണ്ടത്തിന് സ്വർണ്ണത്തിന്റെ വില നൽകി ബാങ്ക് അപ്രൈസറുടെ തട്ടിപ്പ് ; ലക്ഷങ്ങൾ തട്ടിയ സംഘം...

0
കൊച്ചി: മുക്കുപണ്ടം പണയംവെച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ ബാങ്ക് അപ്രൈസറും സുഹൃത്തുക്കളും...

​’ടെലഗ്രാം വലിയ സുരക്ഷാ ഭീഷണി’ ; ഹൈക്കോടതിയിൽ ഗുരുതര ആരോപണങ്ങളുമായി കേന്ദ്ര സർക്കാർ, ചോദ്യങ്ങളുമായി...

0
ന്യൂഡൽഹി: തെറ്റായ സൈബർ പ്രക്രിയകൾക്കെതിരെ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ നിരവധി...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ഗതാഗതം തടസപ്പെടും പുനരുദ്ധാര പ്രവര്‍ത്തനം നടക്കുന്നതിനാല്‍ കോഴഞ്ചേരി ഗ്രാമപഞ്ചായത്തിലെ കിടങ്ങാലിപടി മുതല്‍ പന്നിവേലിചിറ...

മറയൂരിൽ മധ്യവയസ്കൻ മരിച്ച നിലയിൽ : കാട്ടാന ആക്രമണമെന്ന് ആരോപിച്ച് വൻ പ്രതിഷേധവുമായി നാട്ടുകാർ

0
ഇടുക്കി : മറയൂരിൽ മധ്യവയസ്കനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി....