Saturday, April 12, 2025 3:50 pm

വിശ്വാസത്തെ വൃണപ്പെടുത്തി ; ഖാദര്‍ പുതിയങ്ങാടിയെ ദുബായ് പോലീസ് അറസ്റ്റു ചെയ്തതായി സൂചന

For full experience, Download our mobile application:
Get it on Google Play

ദുബായ്: വിശ്വാസത്തെ വൃണപ്പെടുത്തിയെന്ന് ആരോപിച്ച്‌ ഖാദര്‍ പുതിയങ്ങാടിയെ ദുബായ് പോലീസ് അറസ്റ്റു ചെയ്തതായി സൂചന. യുക്തിവാദി, സ്വതന്ത്ര ചിന്തകന്‍ എന്ന ലേബലില്‍ പ്രവാചകന്‍ മുഹമ്മദ് നബിയേയും പത്‌നിമാരേയും കളിയാക്കിയെന്ന കേസിലാണ് അറസ്റ്റ് . ഹിന്ദു വിശ്വാസത്തെ വ്രണപ്പെടുത്തുന്ന രീതിയില്‍ അസഭ്യ വാചകങ്ങളോടെ ശിവലിംഗത്തെ ഫേസ്‌ബുക്കില്‍ ചിത്രീകരിച്ച അബ്ദുള്‍ ഖാദര്‍ എന്ന ഖാദര്‍ പുതിയങ്ങാടിയ്‌ക്കെതിരേ ആരോപണങ്ങള്‍ സജീവമായിരുന്നു.

മുസ്ലിംകളെല്ലാം തീവ്രവാദികളും അപരിഷ്‌കൃതരും ആണെന്ന തരത്തില്‍ സമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് എത്തിയിരുന്നു. ചര്‍ച്ചകളില്‍ ഒട്ടും നിലവാരം പുലര്‍ത്താത്ത ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പരിചയപ്പെട്ട പെണ്‍കുട്ടിയോട് അശ്ലീല ചാറ്റ് നടത്തിയതായും ആരോപണം ഉയര്‍ന്നിരുന്നു. കടുത്ത അവഹേളനം നടത്തുന്ന ഇയാള്‍ക്കെതിരെ ദുബായ് പോലീസിലാണ് പരാതി കിട്ടിയത്. യേശുവിനെ നിന്ദിച്ചാലും, ശിവനെ നിന്ദിച്ചാലും, പ്രവാചകന്‍ മുഹമ്മദ് നബിയെ നിന്ദിച്ചാലും നിയമ നടപടി നീതിയുക്തം തുല്യമായിരിക്കും. സമൂഹത്തില്‍ നിരന്തരം അസ്വസ്ഥതകള്‍ ഉണ്ടാക്കുന്ന ഇത്തരം വര്‍ഗ്ഗീയ കോമരങ്ങള്‍ പുറം ലോകം കാണാതിരിക്കുന്നതാണ് നാട്ടിലെ ഐക്യത്തിനും സമാധാനത്തിനും നല്ലതെന്ന പൊതു വികാരമാണ് സോഷ്യല്‍ മീഡിയയില്‍ ഖാദര്‍ പുതിയങ്ങാടിയുടെ അറസ്റ്റുണ്ടാക്കുന്ന ചര്‍ച്ച.

ഹിന്ദു വിശ്വാസം അനുസരിച്ച്‌ കോടിക്കണക്കിന് ആളുകള്‍ ആരാധിക്കുന്ന ശിവലിംഗത്തെയാണ് സ്ത്രീകള്‍ക്ക് ഉപയോഗിക്കാനുള്ള സെക്‌സ് ടോയ് എന്ന നിലയില്‍ അബ്ദുള്‍ ഖാദര്‍ പുതിയങ്ങാടി ചിത്രീകരിച്ചത്. മുതിര്‍ന്ന സ്ത്രീകള്‍ക്കുള്ള കളിപ്പാട്ടങ്ങള്‍ ലഭ്യമാണ് എന്ന എഴുത്തോടെയാണ് ശിവലിംഗത്തിന്റെ പടം അബ്ദുള്‍ ഖാദര്‍ ഫേസ്‌ബുക്കില്‍ പങ്കുവെച്ചത്.

മുതിര്‍ന്ന സ്ത്രീകള്‍ക്കുള്ള കളിപ്പാട്ടങ്ങള്‍ ലഭ്യമാണ്. ബന്ധപ്പെടുക. ഫോണ്‍ നമ്പര്‍ 9993333 എന്നെഴുതി ശിവലിംഗവും ഉള്‍പ്പെടുന്ന പോസ്റ്റാണ് ഇയാള്‍ പങ്ക് വെച്ചത്. സംഭവം വിവാദമായതോടെ അബ്ദുള്‍ ഖാദര്‍ പോസ്റ്റ് പിന്‍വലിക്കുകയം ചെയ്തു. മതപരമായ അവഹേളനത്തിന് സമൂഹ മാധ്യമങ്ങളെ ഉപയോഗിക്കുന്നതിനെതിരെ സൈബര്‍ പോലീസ് പലപ്പോഴും കര്‍ശന നടപടികള്‍ എടുക്കാറുണ്ട്.

എന്നാല്‍ പലപ്പോഴും വീണ്ടും ഇത്തരം അവഹേളനങ്ങള്‍ പല ഭാഗത്ത് നിന്നും ഉയര്‍ന്ന് വരാറുണ്ട്. ഇതിനൊപ്പം മുഹമ്മദ് നബിയേയും കളിയാക്കുന്നത് പലരേയും ചൊടിപ്പിച്ചിരുന്നു. ഇതെല്ലാം പരാതിയായി ദുബായ് പോലീസിന് മുന്നിലെത്തി. ഇതാണ് അറസ്റ്റിലേക്ക് കാര്യങ്ങളെത്തിച്ചത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാചകവാതക വിലവർധന ; ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രകടനം നടത്തി

0
കരുവാറ്റ : പാചകവാതക വിലവർധനക്കെതിരേ ജനാധിപത്യ മഹിളാ അസോസിയേഷൻ കരുവാറ്റ...

യൂറോവിഷൻ ; ഇസ്രായേലിനെ പങ്കെടുപ്പിക്കുന്ന കാര്യത്തിൽ ചർച്ച വേണമെന്നാവശ്യപ്പെട്ട് സ്‌പെയിൻ

0
മാഡ്രിഡ്: ഈ വർഷത്തെ "യൂറോവിഷൻ" സംഗീത മത്സരത്തിൽ ഇസ്രായേലിനെ പങ്കെടുപ്പിക്കുന്ന കാര്യത്തിൽ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ മൂന്ന് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം : അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ...

ആശാസമരത്തിൽ സർക്കാരിനെതിരെ എഴുത്തുകാരി സാറാ ജോസഫ്

0
തൃശൂർ: ആശാസമരത്തിൽ സർക്കാരിനെതിരെ എഴുത്തുകാരി സാറാ ജോസഫ്. ഇടത് സർക്കാർ മുതലാളിയെ...