ഖാദി ബോര്‍ഡിലെ പദവി തന്നെ ഒതുക്കാൻ അല്ല ; പ്രചാരണം തള്ളി ജയരാജൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പദവി തന്നെ ഒതുക്കാനെന്ന വാദം തള്ളി പി.ജയരാജന്‍. അഭിമാനത്തോടെയാണ് പദവി ഏറ്റെടുക്കുന്നതെന്ന് ജയരാജന്‍ പറഞ്ഞു. ശനിയാഴ്ച രാവിലെ ഖാദി ബോര്‍ഡ് ആസ്ഥാനത്ത് ചുമതലയെടുക്കാനെത്തിയ പി.ജയരാജനെ സെക്രട്ടറി കെ.എ.രതീഷിന്‍റെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഗ്രാമീണമേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് തന്‍റെ ലക്ഷ്യം.

ഡിസംബര്‍ ഒന്നിന് ബോര്‍ഡ് യോഗം ചേര്‍ന്ന് കൂടുതല്‍ കാര്യങ്ങള്‍ ആലോചിക്കുമെന്നും ജയരാജന്‍ പറഞ്ഞു. ഖാദിബോര്‍ഡ് സെക്രട്ടറിക്കെതിരായ അഴിമതിയാരോപണങ്ങളുടെ കാര്യത്തില്‍ മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാത്രം പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിലേക്ക് മടങ്ങുംമുമ്പ് ചെറിയാന്‍ ഫിലിപ്പ് നിരസിച്ച പദവിയിലേക്ക് കണ്ണൂരില്‍ നിന്നുള്ള മുതിര്‍ന്ന നേതാവായ പി.ജയരാജനെ നിയമിച്ചത് വിവാദമായിരുന്നു.

വി.എസ്.അച്യുതാനന്ദന്‍ സര്‍ക്കാരിന്‍റെ കാലത്ത് ഖാദിബോര്‍ഡ് വൈസ് ചെയര്‍മാനായിരുന്ന ടി.ഗോവിന്ദനാണ് ഈ സ്ഥാനത്തിരുന്ന മറ്റൊരു സിപിഎം സംസ്ഥാന സമിതിയംഗം. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് ശോഭന ജോര്‍ജ് ആയിരുന്നു ഖാദിബോര്‍ഡ് വൈസ് ചെയര്‍പഴ്സൺ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ എംസി റോഡിൽ തള്ളിയ സംഭവം ; കോൺഗ്രസ് കൗൺസിലർ ആഭ്യന്തര...

0
ആലപ്പുഴ : ചെങ്ങന്നൂരിൽ ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ റോഡിൽ തള്ളിയ സംഭവത്തിൽ...

സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ടെന്നത് അഭ്യൂഹമെന്ന് മന്ത്രി രമേശ്‌ ചെന്നിത്തല

0
കൊച്ചി: പിടികിട്ടാപുള്ളി സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ട് എന്നത് അഭ്യൂഹമാണ് ആഭ്യന്തര മന്ത്രി...

റിമാൻഡ് പ്രതി ജയിൽ ചാടിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുണ്ടാവില്ല

0
ആലുവ: 56 തടവുകാർ ഉൾക്കൊള്ളാവുന്ന ജയിലിൽ 117 പേർ. ആലുവ സബ്ജയിൽ...

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; പ്രതികളുടെ സാന്നിദ്ധ്യം തെളിയിക്കാൻ ഇമേജ് മാച്ചിംഗ്...

0
തിരുവനന്തപുരം: പിണറായിയുടെ വസതിയില്‍ വെച്ച് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ...