മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ മിന്നൽ പരിശോധന ; കണക്കിൽപെടാത്ത പണം കണ്ടെടുത്തു

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ : ജില്ലയിലെ മോട്ടോർ വാഹന വകുപ്പിന്റെ ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. വിവിധയിടങ്ങളിൽ നിന്ന് കണക്കിൽപെടാത്ത പണവും ക്രമക്കേടുകളും കണ്ടെത്തി. ഇടുക്കി, അടിമാലി സബ് റീജനൽ ആർ.ടി.ഒ ഓഫിസുകളിലെത്തിയ ഏജൻറുമാരുടെ പക്കൽനിന്ന് ഉറവിടം വ്യക്തമല്ലാത്ത പണം കണ്ടെത്തിയിട്ടുണ്ട്.

പീരുമേട് സബ് റീജനൽ ആർ.ടി.ഒ ഓഫീസിൽനിന്ന് കണക്കിൽപെടാത്ത 65060 രൂപ പിടിച്ചെടുത്തു. ഓഫീസ് കാബിന്റെ കൗണ്ടറിൽ നിന്നാണ് പണം കണ്ടെത്തിയത്. ഇടുക്കി ഓഫീസിലെത്തിയ ഏജൻന്റിന്റെ പക്കൽ നിന്ന് 16060 രൂപയും അടിമാലിയിലെ ഏജൻറിൽനിന്ന് 58100 രൂപയും പിടിച്ചെടുത്തു. തൊടുപുഴ, നെടുങ്കണ്ടം ഓഫീസുകളിൽനിന്ന് പണം കണ്ടെത്തിയിട്ടില്ല.

വെള്ളിയാഴ്ച വൈകീട്ട് നാലുമുതലാണ് ജില്ലയിലെ അഞ്ച് ആർ.ടി.ഒ ഓഫീസുകളിൽ പരിശോധന തുടങ്ങിയത്. മിക്കയിടത്തും ഫയലുകളിലും നടപടികളിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. വിജിലൻസ് ഡിവൈ.എസ്.പി.വി.ആർ. രവികുമാർ, സിഐമാരായ ടിപ്‌സൺ തോമസ്, സി. വിനോദ്, മഹേഷ് പിള്ള, ജയകുമാർ എന്നിവർ വിവിധ ഓഫീസുകളിലെ പരിശോധനക്ക് നേതൃത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനം ; ഫെമ കേസ് എടുത്ത് ഇഡി ; വിദേശത്തേക്ക്...

0
കൊച്ചി: മെസിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനത്തിൽ ഫെമ കേസ് എടുത്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്....

അങ്കണവാടിയില്‍ നിന്ന് കിട്ടിയ അമൃതം പൊടിയില്‍ ചത്ത പല്ലി ; ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി...

0
തിരുവനന്തപുരം: അങ്കണവാടിയില്‍ നിന്ന് ലഭിച്ച അമൃതം പൊടി പാക്കറ്റില്‍ ചത്ത പല്ലിയെ...

നേപ്പാളിലെ ദുരന്തഭൂമിയിൽ മോഷണവും ; സ്ത്രീയുടെ മൃതദേഹത്തിൽനിന്ന് കമ്മലുകൾ കവർന്നു ; പ്രതികൾ പിടിയിൽ

0
കാഠ്മണ്ഡു: നേപ്പാളിലെ പ്രളയദുരന്തഭൂമിയിൽ മോഷണവും. പ്രളയത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന്...

ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ എംസി റോഡിൽ തള്ളിയ സംഭവം ; കോൺഗ്രസ് കൗൺസിലർ ആഭ്യന്തര...

0
ആലപ്പുഴ : ചെങ്ങന്നൂരിൽ ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ റോഡിൽ തള്ളിയ സംഭവത്തിൽ...