സൈക്കിളില്‍ എത്തി മാല പൊട്ടിച്ചെടുക്കുന്ന മോഷ്ടാവ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : സൈക്കിളില്‍ എത്തി മാല പൊട്ടിച്ചെടുക്കുന്ന മോഷ്ടാവ് പിടിയില്‍. ആലപ്പുഴ മിത്രമഠം കോളനിയില്‍ നിന്നും എത്തി തിരുവല്ല കുറ്റൂരില്‍ വാടകക്ക് താമസിക്കുന്ന ലെതില്‍ ബാബു (33)ആണ് പോലീസിന്റെ പിടിയിലായത്. പ്രഭാത സവാരിക്കാരെയും അതിരാവിലെ ജോലിക്ക് പോകുന്നവരുമായ പ്രായമായ സ്ത്രീകളെയാണ് ഇയാള്‍ ലക്‌ഷ്യം വെക്കുന്നത്. നേരത്തെ നിരീക്ഷിച്ച ശേഷം സൈക്കിളിലും ബൈക്കിലും നടന്നും എത്തി മാല കവരുന്നതാണ് ഇയാളുടെ രീതി.മോഷ്ടിച്ച മാലകള്‍ വില്ക്കാന്‍ സഹായിച്ച ഇയാളുടെ ഭാര്യ സൂര്യാ മോള്‍ (26)നെയും അറസ്റ്റ് ചെയ്തു.

ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനി ഐ.പി.എസിന്റെ നിര്‍ദേശാനുസരണം തിരുവല്ല,പത്തനംതിട്ട ഡിവൈഎസ്പി മാരുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ആണ്‌ ഇയാളെ പിടികൂടിയത്. കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി തിരുവല്ല, പുളിക്കീഴ്‌, ചെങ്ങന്നൂര്‍ എന്നീ സ്ഥലങ്ങളില്‍ പ്രായമായ സ്ത്രീകളുടെ മാല പറിക്കുന്ന കേസുകള്‍ കൂടിയതോടെ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു.

ഇരകളെ തെരഞ്ഞെടുക്കുന്നതിന് ഇയാള്‍ രാവിലെ ഇറങ്ങി നടക്കാനും വ്യായാമം ചെയ്യാനും പോകുന്ന വ്യാജേന സ്ത്രീകളെ നിരീക്ഷിച്ച ശേഷം അവിടെയെത്തി അവരെ കാത്തുനിന്ന് മാല കവരുന്നതാണ് ഇയാളുടെ രീതി. അന്വേഷണ സംഘം ഇയാള്‍ സഞ്ചരിച്ച വഴികളിലെ നിരവധി സിസിടിവി ദൃശ്യങ്ങള്‍ നോക്കിയാണ് പ്രതിയെ കണ്ടെത്തിയത്. കുറ്റൂര്‍ പഞ്ചായത്ത് അംഗങ്ങളുടെയും ആശ വര്‍ക്കര്‍മാരുടെയും സഹായത്തോടെയാണ് വാടകയ്ക്ക് താമസിക്കുന്ന ആളുകളെ തിരഞ്ഞത്.

തിരുവല്ല,പത്തനംതിട്ട ഡിവൈഎസ്പിമാരായ രാജപ്പന്‍ റാവുത്തര്‍, സജീവ്, എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ തിരുവല്ല എസ്.എച്ച്.ഒ പി.എസ് വിനോദ്,എസ്ഐമാരായ ബി രമേശന്‍, അനീഷ്, കെ.രാജന്‍, സന്തോഷ്, എസ്.സി.പി.ഒ ജോബിന്‍, സിപിഒമാരായ ഉമേഷ്, സുജിത്ത്, ഷഫീഖ്, വിജേഷ്, ശ്രീലാല്‍, അനൂപ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട്ടെ ആഭരണനിർമാണ ശാലയിൽനിന്ന് 44 പവൻ സ്വർണവുമായി ഇതര സംസ്ഥാന തൊഴിലാളി മുങ്ങി ;...

0
കോഴിക്കോട്: ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും സ്വര്‍ണവുമായി മുങ്ങിയ ഇതര സംസ്ഥാന...

പ്രതിപക്ഷ ഉപനേതാവ് തര്‍ക്കം : പദവി കിട്ടാതെ മുന്നണിയുമായി സഹകരിക്കേണ്ടതില്ല ; നിര്‍ണ്ണായക തീരുമാനം...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ നിര്‍ണ്ണായക തീരുമാനം എടുക്കാന്‍ സിപിഐ. സെപ്റ്റംബര്‍...

പ്രതിപക്ഷ ഉപനേതാവ് പദവിയിൽ സിപിഐയുമായി ചർച്ചയുണ്ടാകുമെന്ന് ടി പി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയിൽ സിപിഐയുമായി ചർച്ചയുണ്ടാകുമെന്ന് എൽഡിഎഫ് കൺവീനർ ടി...

ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 65കാരിയെ പീഡിപ്പിച്ചു ; പ്രതിയായ യുവാവിനായി തെരച്ചിൽ

0
പാലക്കാട്: ഒറ്റപ്പാലം ലക്കിടി മംഗലത്ത് വയോധികയെ പീഡിപ്പിച്ചു. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 65കാരി...