പത്തനംതിട്ട : കോവിഡാനന്തര കേരളത്തിന്റെ വ്യവസായ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കുന്നതിനായി കേരളാ ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ഒരു വില്ലേജില്‍ ഒരു വ്യവസായ സംരംഭം എന്ന പദ്ധതി നടപ്പിലാക്കുന്നു.
25000 രൂപ മുതല്‍ 25 ലക്ഷം രൂപ വരെ മുതല്‍ മുടക്കില്‍ ആരംഭിക്കാവുന്ന കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് അംഗീകരിച്ചിട്ടുള്ള വ്യവസായ സംരഭങ്ങള്‍ക്ക് 35 ശതമാനം വരെ സബ്‌സിഡി ലഭ്യമാക്കും.
കോവിഡ് സാഹചര്യത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട അഭ്യസ്ഥവിദ്യരായ തൊഴില്‍രഹിതര്‍ക്കു വ്യവസായ സംരംഭകരാകുവാനും അതോടൊപ്പം തൊഴില്‍ ദാതാവാകുവാനും സൗകര്യം ഒരുക്കുന്ന പദ്ധതിയാണിത്. പദ്ധതി പ്രകാരം ആകെ പ്രോജക്ട് തുകയുടെ 95 ശതമാനം വരെ ബാങ്ക് വായ്പയും 35 ശതമാനം വരെ സബ്‌സിഡിയും ലഭ്യമാകും. എസ്‌സി/എസ്ടി വിഭാഗം സംരംഭകര്‍ക്ക് 40 ശതമാനം സബ്‌സിഡി ലഭ്യമാകും.
ജില്ലയില്‍ സംരംഭം തുടങ്ങുവാന്‍ താല്പര്യമുള്ളവര്‍ ഇലന്തൂരിലുള്ള ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍- 0468 -2362070, 9447867804, 9447561943, 9495406397.