ക്ഷേത്ര സ്വത്തുക്കള്‍ പണയപ്പെടുത്താനും വിറ്റുതുലയ്ക്കാനും ശ്രമിച്ചാല്‍ നിയമപരമായി നേരിടും ; തന്ത്രി മണ്ഡലം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഭരണത്തിലുള്ള ക്ഷേത്രങ്ങളുടെ ഭൂമി സ്വകാര്യ വ്യക്തികള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും പാട്ടത്തിന് നല്‍കാനും ജംഗമ സ്വത്തുക്കള്‍ പണയപ്പെടുത്താനും വിറ്റുതുലയ്ക്കാനുമുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി , ദേവസ്വം വകുപ്പ് മന്ത്രി , തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്നിവര്‍ക്ക് തന്ത്രി മണ്ഡലം നിവേദനം അയച്ചു.

ക്ഷേത്രവും ക്ഷേത്ര സ്വത്തുകളും ദേവന്റെ ഉടമസ്ഥതയിലുള്ളതാണെന്നും മെെനറായ ദേവന്റെ സ്വത്തുകള്‍ നോക്കി സംരക്ഷിയ്ക്കുന്നതിനുള്ള ഉത്തരവാദിത്വം മാത്രമാണ് ബോര്‍ഡില്‍ നിക്ഷിപ്തമായിട്ടുള്ളതെന്നും ഭരണാധികാരികള്‍ മനസ്സിലാക്കണം. അന്യാധീനപ്പെട്ട വസ്തുക്കളില്‍ ഒരിഞ്ചുപോലും തിരികെ പിടിക്കാന്‍ കഴിവില്ലാത്ത ദേവസ്വം ബോര്‍ഡ്, ക്ഷേത്രങ്ങളുടെ കെെവശമുള്ള ഭൂമി കൂടി പാട്ടത്തിന് നല്‍കാനും ജംഗമ സ്വത്തുക്കള്‍ പണയപ്പെടുത്താനും വിറ്റുതുലയ്ക്കാനും തീരുമാനിച്ചാല്‍ അതിനെ നിയമപരമായി നേരിടുന്നതിനും വേണ്ടിവന്നാല്‍ ഭക്തജനങ്ങളുടെ സഹകരണത്തോടുകൂടി ക്ഷേത്രവിമോചന സമരം നടത്തുന്നതിനും അഖില കേരള തന്ത്രി മണ്ഡലം സംസ്ഥാന നേതൃയോഗം തീരുമാനിച്ചു.

യോഗത്തില്‍ പ്രസിഡന്റ് പ്രൊഫ.വി.ആര്‍.നമ്പൂതിരി, വെെസ് പ്രസിഡന്റ് വാഴയില്‍മഠം വിഷ്ണു നമ്പൂതിരി, ജനറല്‍ സെക്രട്ടറി എസ്. രാധാകൃഷ്ണന്‍ പോറ്റി , ജോയിന്റ് സെക്രട്ടറി കെ.പി.വിഷ്ണു നമ്പൂതിരി, ട്രഷറര്‍ എസ് . ഗണപതി പോറ്റി എന്നിവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...