ഒരു വില്ലേജില്‍ ഒരു വ്യവസായ സംരംഭവുമായി ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡാനന്തര കേരളത്തിന്റെ വ്യവസായ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കുന്നതിനായി കേരളാ ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ഒരു വില്ലേജില്‍ ഒരു വ്യവസായ സംരംഭം എന്ന പദ്ധതി നടപ്പിലാക്കുന്നു.
25000 രൂപ മുതല്‍ 25 ലക്ഷം രൂപ വരെ മുതല്‍ മുടക്കില്‍ ആരംഭിക്കാവുന്ന കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് അംഗീകരിച്ചിട്ടുള്ള വ്യവസായ സംരഭങ്ങള്‍ക്ക് 35 ശതമാനം വരെ സബ്‌സിഡി ലഭ്യമാക്കും.

കോവിഡ് സാഹചര്യത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട അഭ്യസ്ഥവിദ്യരായ തൊഴില്‍രഹിതര്‍ക്കു വ്യവസായ സംരംഭകരാകുവാനും അതോടൊപ്പം തൊഴില്‍ ദാതാവാകുവാനും സൗകര്യം ഒരുക്കുന്ന പദ്ധതിയാണിത്. പദ്ധതി പ്രകാരം ആകെ പ്രോജക്ട് തുകയുടെ 95 ശതമാനം വരെ ബാങ്ക് വായ്പയും 35 ശതമാനം വരെ സബ്‌സിഡിയും ലഭ്യമാകും. എസ്‌സി/എസ്ടി വിഭാഗം സംരംഭകര്‍ക്ക് 40 ശതമാനം സബ്‌സിഡി ലഭ്യമാകും.
ജില്ലയില്‍ സംരംഭം തുടങ്ങുവാന്‍ താല്പര്യമുള്ളവര്‍ ഇലന്തൂരിലുള്ള ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍- 0468 -2362070, 9447867804, 9447561943, 9495406397.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...