ഇന്ദിരാഗാന്ധിയുടെ വധം ചിത്രീകരിച്ച് കാനഡയിൽ ഖലിസ്ഥാൻ വാദികൾ ; പ്രതിഷേധിച്ച് ഇന്ത്യ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ഇന്ദിരാഗാന്ധിയുടെ വധം ചിത്രീകരിക്കുന്ന ഫ്ലോട്ടുമായി കാനഡയിലെ ബ്രാംപ്റ്റൺ നഗരത്തിൽ ഖലിസ്ഥാൻ അനുകൂലികൾ പ്രകടനം നടത്തി. സംഭവത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഖലിസ്ഥാൻ തീവ്രവാദികൾക്ക് അഴിഞ്ഞാടാൻ അവസരമൊരുക്കുന്നതു കാന‍ഡ–ഇന്ത്യ ബന്ധത്തിനു ഗുണം ചെയ്യില്ലെന്നു വിദേശകാര്യമന്ത്രി എസ്.ജയശങ്കർ പറഞ്ഞു. വോട്ടുബാങ്ക് മുൻപിൽ കണ്ടാണ് ഇതനുവദിക്കുന്നത്. വിഘടനവാദികൾക്കും തീവ്രവാദികൾക്കും ഇതുപോലെ അവസരങ്ങൾ നൽകുന്നത് ഉഭയകക്ഷി ബന്ധത്തിനു ഗുണകരമല്ല.

നേരത്തേയും ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കാനഡയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇന്ത്യ ഇടപെടുന്നുവെന്ന കാനഡ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോഡി തോമസിന്റെ പരാമർശത്തെ ജയശങ്കർ തള്ളിക്കളഞ്ഞു. രക്തം പുരണ്ട വെള്ളസാരി ധരിച്ച് ഇരുകൈകളും ഉയർത്തിനിൽക്കുന്ന ഇന്ദിരഗാന്ധിക്കുനേരെ തോക്കുകൾ ചൂണ്ടുന്നവരെ ചിത്രീകരിച്ച ഫ്ലോട്ടിന്റെ വിഡിയോ സമീപദിവസങ്ങളിലാണ് ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിച്ചത്.

ഇന്ത്യയിലെ കാനഡയുടെ ഹൈക്കമ്മിഷണർ കാമറൺ മക്കെ സംഭവത്തെ അപലപിച്ചു. പ്രവേശനപ്പിഴവുമൂലം 700 ഇന്ത്യൻ വിദ്യാർഥികളെ പുറത്താക്കാനുള്ള കാനഡയുടെ നീക്കം അപലപനീയമാണെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. പിഴവു വിദ്യാർഥികളുടേതല്ലെന്നു കനേഡിയൻ അധികൃതരെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും ഉചിതമായ തീരുമാനം അവരെടുക്കുമെന്നു കരുതുന്നതായും ജയശങ്കർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...