ഇന്ത്യന്‍ പതാക കത്തിച്ച് കാനഡയില്‍ ഖലിസ്താന്‍ വാദികളുടെ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

കാനഡ : ഖലിസ്താന്‍ തീവ്രവാദി ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഖലിസ്താന്‍ വാദികളുടെ പ്രതിഷേധം. ഇന്ത്യന്‍ കോണ്‍സുലേറ്റിന് മുന്നിലായിരുന്നു പ്രതിഷേധം. ഇന്ത്യന്‍ പതാക കത്തിക്കുകയും ജസ്റ്റിന്‍ ട്രൂഡോയ്ക്ക് നന്ദി പ്രകടനം നടത്തുകയും ചെയ്തു. അതേസമയം ഇന്ത്യ വിരുദ്ധ പോസ്റ്ററുകള്‍ കാനഡ നീക്കം ചെയ്യാന്‍ തുടങ്ങി. ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകള്‍ ചില ഗുരുദ്വാരകള്‍ക്ക് മുന്നില്‍ ഉയര്‍ന്നിരുന്നു. പ്രതിഷേധം ഉണ്ടായതോടെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളുടെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. കാനഡയുമായിട്ടുള്ള വിഷയത്തില്‍ അന്വേഷണത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ സഹകരിക്കണമെന്നും ഉത്തരവാദികളെ മുന്നില്‍ കൊണ്ടുവരണുമെന്നും അമേരിക്ക ആവശ്യപ്പെട്ടു.

എന്നാല്‍ ഇന്ത്യയ്ക്ക് ഇക്കാര്യത്തില്‍ പങ്കില്ലെന്ന് അറിയിച്ചിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കാനഡയുടെ പക്കല്‍ വിവരങ്ങള്‍ അല്ലാതെ അടിസ്ഥാനപരമായ ഒരു തെളിവും ഇല്ലെന്ന് ഇന്ത്യ പറഞ്ഞു. നിജ്ജറിനെയും നിജ്ജറിന്റെ പ്രവര്‍ത്തനങ്ങളെയും കാനഡ നിരീക്ഷിക്കുകയോ പരിശോധിക്കുകയോ ചെയ്തില്ല. ഇന്ത്യ നിരവധി തവണ നിജ്ജറിന്റെ കാര്യത്തില്‍ ആശങ്കയറിയിച്ചിരുന്നെങ്കിലും കാനഡ കാര്യമായെടുത്തില്ല. നിജ്ജറിനും സംഘത്തിനും കാനഡ നല്‍കിയത് അന്താരാഷ്ട്ര ധാരണകള്‍ക്ക് വിരുദ്ധമായ സഹായമാണെന്നും ഇന്ത്യ വ്യക്തമാക്കി. അതേസമയം ഇന്ത്യയിലുള്ള പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്ന് കാനഡ മുന്നറിയിപ്പ് നല്‍കി. ഇന്ത്യയില്‍ സമൂഹമാധ്യമങ്ങളില്‍ കാനഡ വിരുദ്ധ വികാരം പടരുന്നെന്നും നിരീക്ഷണം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....