ഖമനേയിയുടെ സംസ്‌കാരചടങ്ങുകൾ ; ആദരാഞ്ജലികളർപ്പിച്ച് ഇന്ത്യൻ പ്രതിനിധി സംഘം

For full experience, Download our mobile application:
Get it on Google Play

ടെഹ്‌റാൻ : യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്‌കാരച്ചടങ്ങിൽ ഇന്ത്യൻ പ്രതിനിധികൾ ആദരാഞ്ജലികൾ അർപ്പിച്ചു. ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റയും ബിഹാർ ഗവർണർ ലെഫ്റ്റന്റ് ജനറൽ (റിട്ട.) സയ്യിദ് അതാ ഹസ്നൈനുമാണ് ചടങ്ങിൽ പങ്കെടുക്കുന്നത്. ഇന്ത്യൻ സർക്കാരിനും രാജ്യത്തെ ജനങ്ങൾക്കും വേണ്ടി അനുശോചനം രേഖപ്പെടുത്തിയതായി കേന്ദ്രമന്ത്രി എക്സിലൂടെ അറിയിച്ചു. പശ്ചിമേഷ്യയിലെ സമീപകാല സംഘർഷങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അഗാധമായ അനുശോചനം രേഖപ്പെടുത്തിയെന്ന് ബിഹാർ ലോക്ഭവനും പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഇന്ത്യയിലെ ഇറാൻ എംബസി ഇരുവരും ഖമനേയിക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടു.

കൂടാതെ ഇന്ത്യൻ മത-രാഷ്ട്രീയ നേതാക്കളുടെ പ്രതിനിധി സംഘവും ഖമനേയിക്ക് ആദരാഞ്ജലികൾ അർപ്പിച്ചതായി എംബസി അറിയിച്ചു. ഖമനേയിയുടെ അനുസ്മരണച്ചടങ്ങിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചിരുന്നു. കോൺഗ്രസിനെ പ്രതിനിധീകരിച്ച് മുൻ വിദേശകാര്യമന്ത്രി സൽമാൻ ഖുർഷിദും ചടങ്ങിൽ പങ്കെടുത്തു. ജൂലായ് രണ്ടിന് പുറത്തിറക്കിയ പ്രസ്താവനയിൽ ഇന്ത്യ-ഇറാൻ ബന്ധത്തിന്റെ ചരിത്രപരവും ജനങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെയും പ്രാധാന്യം കണക്കിലെടുത്താണ് ഉന്നതതല പ്രതിനിധി സംഘത്തെ അയച്ചതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമ്മ ആരാണെന്ന് തിരിച്ചറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നതെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: വന്ദേമാതര ഗാനത്തെ എതിർക്കുന്നവർക്കെതിരെയും പിഎസ്സി പരീക്ഷാ സമ്പ്രദായത്തിനെതിരെയും വിവാദ പരാമർശങ്ങളുമായി...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

കൊച്ചിയിൽ അന്തർസംസ്ഥാന ബസുകളിൽ എംവിഡിയുടെ മിന്നൽ പരിശോധന

0
കൊച്ചി: എറണാകുളത്ത് അന്തര്‍സംസ്ഥാന ബസ്സുകളിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ മിന്നൽ...

കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി പ്രവർത്തിച്ച ബാറും കള്ളുഷാപ്പും പൂട്ടിച്ച് വിജിലൻസ്

0
കോട്ടയം: വിജിലൻസ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിൽ കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി...