ഘാന : പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഘാനയില്‍ സ്ഫോടന വസ്തുക്കള്‍ കയറ്റിയ ട്രക്കും ഇരു ചക്രവാഹനവും കൂട്ടിയിടിച്ചുണ്ടായ സ്ഫോടനത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ 59 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ 42 പേരുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു. പരുക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സ്വര്‍ണ്ണ ഖനിയിലേക്ക് സ്ഫോടകവസ്തുക്കള്‍ കൊണ്ടു പോകുന്ന ട്രക്കാണ് കൂട്ടിയിടിച്ചത്. വ്യാഴാഴ്ചയാണ് ബൊഗോസോ ജില്ലയിലെ പടിഞ്ഞാറന്‍ മേഖലയില്‍ സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ നൂറുകണക്കിന് കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ വാതക ചോര്‍ച്ചയെ തുടര്‍ന്ന് നിരവധി സ്ഫോടനങ്ങളാണ് ഘാനയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 2017 ല്‍, അക്രയില്‍ പ്രകൃതിവാതകം കയറ്റിക്കൊണ്ടിരുന്ന ടാങ്കര്‍ ട്രക്കിന് തീപിടിച്ച് മൂന്നു പേര്‍ കൊല്ലപ്പെട്ടിരുന്നു. 2015 ല്‍, പെട്രോള്‍ പമ്പിന് തീപിടിച്ച് 150 പേര്‍ മരണപ്പെട്ടിട്ടുണ്ട്.
ഘാനയില്‍ സ്ഫോടന വസ്തുക്കള്‍ കയറ്റിയ ട്രക്കും ഇരു ചക്രവാഹനവും കൂട്ടിയിടിച്ചുണ്ടായ സ്ഫോടനത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു
RECENT NEWS
Advertisment