ഘാനയില്‍ സ്ഫോടന വസ്തുക്കള്‍ കയറ്റിയ ട്രക്കും ഇരു ചക്രവാഹനവും കൂട്ടിയിടിച്ചുണ്ടായ സ്ഫോടനത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ഘാന : പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഘാനയില്‍ സ്ഫോടന വസ്തുക്കള്‍ കയറ്റിയ ട്രക്കും ഇരു ചക്രവാഹനവും കൂട്ടിയിടിച്ചുണ്ടായ സ്ഫോടനത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ 59 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ 42 പേരുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു. പരുക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സ്വര്‍ണ്ണ ഖനിയിലേക്ക് സ്ഫോടകവസ്തുക്കള്‍ കൊണ്ടു പോകുന്ന ട്രക്കാണ് കൂട്ടിയിടിച്ചത്. വ്യാഴാഴ്ചയാണ് ബൊഗോസോ ജില്ലയിലെ പടിഞ്ഞാറന്‍ മേഖലയില്‍ സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ നൂറുകണക്കിന് കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ വാതക ചോര്‍ച്ചയെ തുടര്‍ന്ന് നിരവധി സ്ഫോടനങ്ങളാണ് ഘാനയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 2017 ല്‍, അക്രയില്‍ പ്രകൃതിവാതകം കയറ്റിക്കൊണ്ടിരുന്ന ടാങ്കര്‍ ട്രക്കിന് തീപിടിച്ച്‌ മൂന്നു പേര്‍ കൊല്ലപ്പെട്ടിരുന്നു. 2015 ല്‍, പെട്രോള്‍ പമ്പിന് തീപിടിച്ച്‌ 150 പേര്‍ മരണപ്പെട്ടിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യണം : ആവശ്യം...

0
ന്യൂഡല്‍ഹി: ഈ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളെ അഭിസംബോധന...

യമൻ അതിർത്തിയിൽ വീണ്ടും സംഘർഷം രൂക്ഷം; സൈനിക കേന്ദ്രങ്ങൾക്കുനേരെയുണ്ടായ ഹൂതി ആക്രമണത്തിൽ 30തിലേറെ സർക്കാർ...

0
സന: അന്താരാഷ്ട്ര അം​ഗീകാരമുള്ള യമൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ ആക്രമണം നടത്തി...

ആർ. സുഗതന് നൽകിയ എസ്കോർട്ട് പരോൾ റദ്ദാക്കി ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്

0
തിരുവനന്തപുരം: കാപ്പ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ സുഗതന്...

പാകിസ്ഥാൻ ഈന്തപ്പഴത്തിന്റെ അനധികൃത ഇറക്കുമതി; ഗുജറാത്ത് തീരത്ത് വൻ വേട്ടയുമായി റവന്യൂ ഇന്റലിജൻസ്

0
അഹമ്മദാബാദ്: നിരോധനം മറികടന്ന് പാകിസ്ഥാനിൽനിന്ന് അനധികൃതമായി ഇറക്കുമതി ചെയ്ത 364 ടൺ...