ഖത്തറില്‍ വാഹനാപകടം ; മൂന്നു മലയാളികള്‍ മരണപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ദോഹ: ഖത്തറില്‍ പെരുന്നാള്‍ അവധി ആഘോഷിക്കാന്‍ പോയ മലയാളി സംഘം അപകടത്തില്‍പ്പെട്ട് മൂന്ന് മരണം, മിസഈദ് സീലൈനിലാണ് മലയാളികള്‍ സഞ്ചരിച്ച ലാന്‍ഡ് ക്രൂയിസര്‍ കാര്‍ അപകടത്തില്‍പ്പെട്ടത് . ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു, കോഴിക്കോട് സ്വദേശി ഷമീം, തൃശൂര്‍ അക്കിക്കാവ് സ്വദേശി റസാക്ക്, ആലപ്പുഴ സ്വദേശി സജിത്ത് എന്നിവരാണ് മരിച്ചത്, കൂടെയുണ്ടായിരുന്ന ഇരിട്ടി സ്വദേശി ശരണ്‍ജിത്ത് ശേഖര്‍ പരിക്കുകളോടെ രക്ഷപെട്ടു. സജിത്തിന്റെ ഭാര്യയും രണ്ട് മക്കളും അപകട സമയത്ത് വാഹനത്തിലുണ്ടായിരുന്നു. ഇവര്‍ക്ക് കാര്യമായ പരിക്കുകളില്ല.

ഇവര്‍ സഞ്ചരിച്ച വാഹനം കല്ലിലിടിച്ച്‌ നിയന്ത്രണം വിടുകയായിരുന്നു. മൂവരും സംഭവ സ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു. മുഐതറില്‍ നിന്ന് ഉച്ചയോടെയാണ് ഇവര്‍ സീലൈനിലേക്ക് തിരിക്കുന്നത്. വൈകിട്ടോടെയാണ് അപകടം. പരിക്കേറ്റവരെ എയര്‍ ആംബുലന്‍സില്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. അടുത്ത വില്ലകളില്‍ താമസിക്കുന്നവരാണ് ഇവര്‍. റസാഖ് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ജോലി ചെയ്യുകയായിരുന്നു. സജിത്ത് വുഖൂദിലെ ജീവനക്കാരനാണ്. മൃതദേഹങ്ങള്‍ വക്ര ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അണ്ണാ ഹസാരെയുടെ ആരോഗ്യനിലയിൽ ആശങ്ക; അണുബാധയും നിർജ്ജലീകരണവും ബാധിച്ചതിനെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു

0
മുംബൈ: സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ ബോംബെയിലെ ആശുപത്രിയിൽ തീവ്ര പരിചരണ...

പ്രധാന ഫ്ലൈഓവറുകളിൽ ഇരുചക്ര വാഹനങ്ങൾക്ക് പ്രവേശനമില്ല ; ബെംഗളൂരുവിൽ കർശന ഗതാഗത പരിഷ്കരണവുമായി അധികൃതർ

0
ബെംഗളൂരു: സെപ്റ്റംബര്‍ 4 മുതല്‍ ബെംഗളൂരുവിലെ പ്രധാന ഫ്‌ളൈഓവറുകളില്‍ ഇരുചക്ര വാഹനങ്ങള്‍ക്കും...

ക്ഷീരകർഷകർക്ക് വലിയ ആശ്വാസം; പാൽ വില കൂട്ടി പുതിയ ഉത്തരവിറക്കി തമിഴ്നാട്

0
ചെന്നൈ: പാല്‍ സംഭരണ വില വീണ്ടും ഉയര്‍ത്തി തമിഴ്നാട് സർക്കാർ. ലിറ്ററിന്...

പശ്ചിമേഷ്യൻ സംഘർഷം തീർക്കാൻ ഇന്ത്യ സ്വാധീനം ചെലുത്തണമെന്ന് അഭ്യർത്ഥിച്ച് ഇറാൻ പ്രസിഡന്റ്

0
ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം തീർക്കാൻ ഇന്ത്യ സ്വാധീനം ചെലുത്തണമെന്ന് അഭ്യർത്ഥിച്ച് ഇറാൻ...