ദേശീയ വനിതാ ഖോഖൊ താരത്തെ മരിച്ചനിലയില്‍ കണ്ടെത്തി – മൃതദേഹത്തില്‍ വസ്ത്രങ്ങള്‍ വലിച്ചുകീറിയ അവസ്ഥയിലായിരുന്നു

For full experience, Download our mobile application:
Get it on Google Play

ബിജ്‌നോര്‍ :  ഉത്തര്‍പ്രദേശില്‍ ദേശീയ വനിതാ ഖോഖൊ താരത്തെ മരിച്ചനിലയില്‍ കണ്ടെത്തി. ബിജ്‌നോറിലെ പെണ്‍കുട്ടിയുടെ വീടിന് 100 മീറ്റര്‍ അകലെ റെയില്‍വേ ട്രാക്കിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം കാണപ്പെട്ട മൃതദേഹത്തില്‍ വസ്ത്രങ്ങള്‍ വലിച്ചുകീറിയ അവസ്ഥയിലായിരുന്നു.

മുഖത്ത് സാരമായി മുറിവേറ്റിട്ടുണ്ട്. കഴുത്തില്‍ ഞെരിച്ചതിന്റെ പാടുകളും കണ്ടെത്തി. അതുകൊണ്ടുതന്നെ 24കാരിയായ താരം പീഡനത്തിനിരയായിട്ടുണ്ടെന്നും വളരെ ക്രൂരമായി ആക്രമിക്കപ്പെട്ടനിലയിലാണ് മൃതദേഹം കാണപ്പെട്ടതെന്നും കുടുംബം ആരോപിച്ചു.

കഴിഞ്ഞ അഞ്ച് വര്‍ഷമായി യുപിയെ പ്രതിനിധീകരിച്ച്‌ ദേശീയതല ഖോഖൊ മത്സരങ്ങളില്‍ സജീവസാന്നിധ്യമാണ് മരിച്ച ദളിത് പെണ്‍കുട്ടി. ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ താല്‍ക്കാലിക കായിക അധ്യാപികയായി ജോലി ചെയ്തുവരികയായിരുന്നു. കോവിഡ് സാഹചര്യത്തില്‍ ജോലി നഷ്ടപ്പെട്ട പെണ്‍കുട്ടി കഴിഞ്ഞ വെള്ളിയാഴ്ച സ്വകാര്യ സ്‌കൂളില്‍ ജോലിക്കായി അഭിമുഖത്തിന് പോയ ശേഷം തിരിച്ചെത്തിയില്ല.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപി ജോൺ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് സിപിഐ നേതാവ് ആനിരാജ

0
ഡൽഹി: സിപി ജോൺ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് സിപിഐ നേതാവ്...

അതിതീവ്ര മഴ മുന്നറിയിപ്പ് ; 8 ജില്ലകളിൽ റെഡ് അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. കേന്ദ്ര കാലാവസ്ഥാ വകുപ്പ് സംസ്ഥാനത്ത്...

ചിത്ര പി.അരുണിമയെ സസ്‌പെൻഡ് ചെയ്തത് ഐഎഎസ്, കെഎഎസ് ഉദ്യോസ്ഥരുടെ കടുത്ത സമ്മർദം മറികടന്നെന്ന് റിപ്പോർട്ട്

0
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പ് അണ്ടർ സെക്രട്ടറി ചിത്ര പി.അരുണിമയെ സസ്‌പെൻഡ്...

കെ.ബി ഗണേഷ് കുമാറിന്റെ ഡ്രൈവിങ് ലൈസൻസിലെ പേരിനൊപ്പം ചേർത്തിരുന്ന ‘എംഎൽഎ’ എന്ന പദം നീക്കം...

0
തിരുവനന്തപുരം: മുൻ ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ ഡ്രൈവിങ് ലൈസൻസിലെ പേരിനൊപ്പം...