കെ.എച്ച്.ആർ.ഡബ്ല്യു.എസിലും നോർക്കയിലും താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ആരോഗ്യവകുപ്പിന് കീഴിലെ കേരള ഹെല്‍ത്ത് റിസര്‍ച്ച് ആന്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റിയിലും (കെ.എച്ച്.ആര്‍.ഡബ്ല്യു.എസ്.), പ്രവാസികാര്യ വകുപ്പിന് കീഴിലുള്ള നോര്‍ക്കയിലും താത്കാലികക്കാരെ സ്ഥിരപ്പെടുത്താന്‍ ശുപാര്‍ശ. കെ.എച്ച്.ആര്‍.ഡബ്ല്യു.എസില്‍ 180 പേരെ സ്ഥിരപ്പെടുത്താനാണ് ശുപാര്‍ശ. ആരോഗ്യമന്ത്രി ചെയര്‍പേഴ്സണായ സൊസൈറ്റിയാണിത്. ഭരണസമിതി അംഗീകരിച്ച ശുപാര്‍ശ മന്ത്രിയുടെ ഓഫീസില്‍നിന്ന് നിയമമന്ത്രിക്ക് കൈമാറി. നിയമവകുപ്പിന്റെ അഭിപ്രായത്തോടെ ശുപാര്‍ശ അടുത്ത മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്‌ക്കെത്തും.

തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ മേഖലാ ഓഫീസുകളായിട്ടാണ് സൊസൈറ്റി പ്രവര്‍ത്തിക്കുന്നത്. ആരോഗ്യ സെക്രട്ടറിയാണ് സൊസൈറ്റി വൈസ് ചെയര്‍മാന്‍. ഇവിടത്തെ നിയമനങ്ങള്‍ പി.എസ്.സി.ക്ക് വിട്ടിട്ടില്ല. എന്നാല്‍ സമാനസ്വഭാവമുള്ള സഹകരണ സ്ഥാപനങ്ങളില്‍ നിയമനം നടത്താനുള്ള റാങ്ക്പട്ടിക പി.എസ്.സി. പ്രസിദ്ധീകരിച്ചിട്ടുണ്ട്.

നോര്‍ക്ക റൂട്ട്സില്‍ ഏഴുപേരെ സ്ഥിരപ്പെടുത്താനാണ് ശുപാര്‍ശ. 10 വര്‍ഷത്തിലേറെയായി ജോലിചെയ്യുന്നവരാണിവര്‍. ഉന്നത സി.പി.എം. ബന്ധമുള്ളവരും ഇക്കൂട്ടത്തിലുണ്ട്. മുഖ്യമന്ത്രി ചെയര്‍മാനായ ഭരണസമിതിയാണ് നോര്‍ക്കയുടേത്. പ്രവാസി വ്യവസായികളും ഡയറക്ടര്‍മാരാണ്. ഭരണസമിതി അംഗീകരിച്ച ശുപാര്‍ശ മന്ത്രിസഭയുടെ പരിഗണനയിലെത്തും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...