സ്വകാര്യ വീഡിയോകൾ ചോർത്തുമെന്ന് സുധീപിന് ഭീഷണി സന്ദേശം

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു: കന്നഡ നടന്‍ കിച്ച സുധീപിന് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചു. സ്വകാര്യ വിഡിയോ പുറത്തുവിടുമെന്നായിരുന്നു ഭീഷണി. നടന്റെ മാനേജര്‍ ജാക്ക് മഞ്ജുവിനാണ് കത്ത് ലഭിച്ചത്. കന്നഡ താരം കിച്ചാ സുദീപിന്റെ രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെയാണ് ഭീഷണി വന്നിരിക്കുന്നത്. അതേസമയം സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കത്ത് ഉറവിടം സിനിമാ മേഖലയില്‍ നിന്നാണെന്ന് സുദീപ് മാധ്യമങ്ങളോട് പറഞ്ഞു.

‘എനിക്ക് ഒരു ഭീഷണി കത്ത് ലഭിച്ചു, അത് അയച്ചത് ആരാണെന്ന് എനിക്കറിയാം, അത് സിനിമാ മേഖലയിലെ ഒരാളുടെതാണ്, അവര്‍ക്ക് തക്കതായ മറുപടി ഞാന്‍ നല്‍കും. എന്റെ ദുഷ്‌കരമായ സമയങ്ങളില്‍ എന്റെ കൂടെ നിന്നവര്‍ക്ക് വേണ്ടി ഞാന്‍ പ്രവര്‍ത്തിക്കും’ അദ്ദേഹം ബംഗളൂരുവില്‍ മാധ്യമങ്ങളോട് പറഞ്ഞു. വരാനിരിക്കുന്ന കര്‍ണാടാക തിരഞ്ഞെടുപ്പില്‍ ബിജിപിയ്ക്കായി പ്രചാരണം നടത്തുമെന്നും എന്നാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും കിച്ച സുധീപ് പറഞ്ഞു. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയ്‌ക്കൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു സുധീപിന്റെ പ്രഖ്യാപനം. മുഖ്യമന്ത്രിയുമായി തനിക്ക് ആത്മബന്ധമുണ്ടെന്നും അദ്ദേഹത്തോടുളള ബഹുമാനവും ആദരവും കണക്കിലെടുത്ത് ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തുമെന്നും സുധീപ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...