Friday, July 4, 2025 3:08 pm

പന്തുരുളാന്‍ മണിക്കൂറുകള്‍ മാത്രം ; തലവടിയിൽ കൊടുമ്പിരി കൊള്ളുന്ന കളിയാവേശം

For full experience, Download our mobile application:
Get it on Google Play

എടത്വ: ഖത്തറിൽ പന്തുരുളാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ നാടും നഗരവും ഉല്‍സവ ലഹരിയിലേക്ക് നയിക്കുന്ന ആഘോഷ പരിപാടികൾക്ക് തുടക്കമായി.ലോകമാകെ അലയടിക്കുന്ന ലോകക്കപ്പ് ആവേശത്തിൽ പങ്കുകൊണ്ട് അർജൻ്റീന ഫാൻസ് തലവടിയും. ഗോളാരവത്തിന്റെ ഭാഗമായി അർജൻ്റീന ഫാൻസ് തലവടിയുടെ നേതൃത്വത്തിൽ തലവടി ജംഗ്ഷനിൽ വല കിലുക്കം സംഘടിപ്പിച്ചു. തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കിക്കോഫ് ചെയ്തു. സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള അധ്യക്ഷത വഹിച്ചു.

തലവടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജി.വി. വിനോദ് കുമാർ,വൈസ് പ്രസിഡൻ്റ് ജോജി ഏബ്രഹാം, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ്യൻ ജോജി ജെ വയലപ്പള്ളി, അംഗം ബിനു സുരേഷ്, പിയുഷ്‌ പ്രസന്നൻ, പി.ഡി സുരേഷ് ക്ലബ് ഭാരവാഹികളായ ഗോകൽ ജി.നാഥ്, അജിത്ത് കുമാർ പി.കെ, അഖിൽ ടി.എം, വിജീഷ് കുമാർ, വിനയ് കുമാർ, ജിതിൻ വി.ജെ, സോണു സുനിൽ, സുർജിത്ത് കുമാർ, പ്രവീൺ പുരുഷോത്തമൻ, അഭിജിത്ത് എസ്, ആശിഷ് എന്നിവരുടെ ഊർജസ്വലമായ പങ്കാളിത്തം കൊണ്ട് ‘വല കിലുക്കം’ ശ്രദ്ധേയമായി. തലവടിയിൽ വിവിധ താരങ്ങൾക്ക് കട്ടൗട്ടുകൾ ഉയർന്നു കഴിഞ്ഞു. ആവേശ ലഹരിയിൽ വാലയിൽ ബെറാഖാ ഭവൻ തറവാടിൻ്റെ മതിലിനും വീടിനും അർജ്ജൻ്റീനയുടെ ജേഴ്സിയുടെ നിറം കൊടുത്ത് വർണ്ണാഭമാക്കിയത് സമൂഹമാധ്യമങ്ങളിൽ തരംഗം ആയിരിക്കുകയാണ്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​ ; വ​ള്ളി​ക്കോ​ട് പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ നെ​ൽ​കൃ​ഷി ത​ട​സ​പ്പെ​ട്ടു

0
പ​ത്ത​നം​തി​ട്ട : വ​ള്ളി​ക്കോ​ട് പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ നെ​ൽ​കൃ​ഷി ത​ട​സ​പ്പെ​ട്ടു. പ്ര​തി​കൂ​ല...

വനിതാ ഡോക്ടറെ ദേശീയപാതയിൽ കാറിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി

0
പുണെ: വനിതാ ഡോക്ടറെ ദേശീയപാതയിൽ കാറിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി....

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി മത്സരിക്കാൻ വിജയ്‌

0
ചെന്നൈ: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ നടന്‍ വിജയ്...

പട്ടിക വർഗ വികസന വകുപ്പും റാന്നി ബി.ആർ സിയും സംയുക്തമായി ഉന്നതികളിൽ പഠനം...

0
റാന്നി : കേരള സർക്കാരിൻ്റെ സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ...