യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്നു പരാതി

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : ചെമ്മണ്ണൂര്‍ സ്വദേശിനിയായ യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്നു പരാതി. മുഖ്യപ്രതിയായ യുവാവിനെ പോലീസ് തിരയുന്നു. കാര്‍ തരപ്പെടുത്തി കൊടുത്ത വാഹനത്തട്ടിപ്പ് കേസിലെ പ്രതി ഷെറിനെ പോലീസ് പിടികൂടി. ഭര്‍തൃമതിയായ യുവതിയെ രാവിലെ വീട്ടുമുറ്റത്തു കാറുമായി എത്തിയ അന്തിക്കാട് സ്വദേശി ആരോമല്‍ ബലംപ്രയോഗിച്ച്‌ തട്ടിക്കൊണ്ടുപോയെന്നാണു പരാതി. പിറ്റേന്നു രാവിലെ തൃശൂര്‍ നഗരത്തില്‍ ഇറക്കിവിട്ടു. സംഭവത്തിനു പിന്നാലെ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ യുവതി അഭയം തേടുകയായിരുന്നു. യുവതിയെ കാണാതായതോടെ ഭര്‍ത്താവ് കുന്നംകുളം പോലീസിനു പരാതി നല്‍കിയിരുന്നു. യുവതിയെ കണ്ടെത്താന്‍ രാത്രി മുഴുവന്‍ പോലീസ് പല സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തിയിരുന്നു.

യുവതിയെ കൊണ്ടുപോയ കാര്‍ പിന്നീട് വഴിമധ്യേ മാറി. ആരോമലിന്‍റെ സുഹൃത്തായ ഷെറിന്‍ മറ്റൊരു കാര്‍ തരപ്പെടുത്തി കൊടുക്കുകയായിരുന്നുവെന്നു പോലീസ് പറയുന്നു. ഈ കാറിലായിരുന്നു യുവതിയെ രാത്രി മുഴുവന്‍ പാര്‍പ്പിച്ചത്. ഷെറിന്‍ ഒട്ടേറെ വാഹന തട്ടിപ്പ് കേസിലെ പ്രതിയാണ്. സ്കൂള്‍ പഠനകാലത്ത് യുവതിയുടെ സഹപാഠിയായിരുന്നു ആരോമല്‍. നിരന്തരം ശല്യപ്പെടുത്തിയിരുന്നതായി യുവതി പരാതിയില്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...

യുദ്ധത്തിനിടെ മൂന്ന് പൈലറ്റുമാരെ പിടികൂടിയെന്ന് ഇറാൻ ; നിഷേധിച്ച് ഖത്തർ

0
ദോഹ : യുഎസുമായുള്ള യുദ്ധത്തിന്റെ തുടക്കത്തിൽ ഒരു സൈനിക നടപടിക്കിടെ തകർന്നുവീണ...

ന്യൂസിലൻഡ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ‘ഫ്രീ ഫലസ്തീൻ’ പാർട്ടി ; ഔദ്യോഗിക അംഗീകാരം നൽകി...

0
വെല്ലിങ്ടൺ: ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശവും ഗസ്സ വംശഹത്യയും ഇനി ന്യൂസിലൻഡിന്റെ പാർലമെന്ററി...