റാന്നി : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടു പോയ കേസില്‍ യുവാവ് പോലീസ് പിടിയില്‍. എഴുമറ്റൂര്‍ സ്വദേശി സനൂപാണ് (20) പോക്സോ വകുപ്പ് പ്രകാരം അറസ്റ്റിലായത്. പെണ്‍കുട്ടിയെ കാണാതായെന്ന രക്ഷിതാക്കളുടെ പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് രണ്ടു പേരേയും എഴുമറ്റൂരില്‍നിന്നും പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. റാന്നി എസ്.എച്ച്.ഒ കെ എസ് വിജയന്‍, എസ്.ഐ ജോര്‍ജ് കുരുവിള, സിദ്ദീഖ്, സി.പി.ഒമാരായ വിനോദ്, മണിലാല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ യുവാവ് പോലീസ് പിടിയില്‍
RECENT NEWS
Advertisment