യുവാക്കളെ ആക്രമിച്ച് തട്ടിക്കൊണ്ടുപോയ സംഘത്തിലെ രണ്ടുപേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കായംകുളം : യുവാക്കളെ കാറില്‍ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ രണ്ടുപേരെ കരുനാഗപ്പള്ളി പോലീസ് പിടികൂടി. പുതുപ്പള്ളി ഗോവിന്ദമുട്ടം തറയില്‍ വീട്ടില്‍ രാഹുല്‍ (25), പുതിയ വീട്ടില്‍ തെക്കതില്‍ രാഹുല്‍ രാജീവ് (28) എന്നിവരാണ് പിടിയിലായത്. തേവലക്കര സ്വദേശികളായ സജാദ്, അജ്മല്‍ എന്നിവരെ തട്ടിക്കൊണ്ടുപോയ സംഭവത്തിലാണ് നടപടി.

28ന് രാത്രി 11ന് കരുനാഗപ്പള്ളി ലാലാജി മുക്കിന് സമീപമുള്ള ഓഡിറ്റോറിയത്തിന്റെ സമീപത്തുനിന്നാണ് ഇവരെ ബലമായി കാറിലേക്ക് കയറ്റിയത്. ആവശ്യപ്പെട്ട പണം നൽകാതിരുന്നതാണ് പ്രകോപന കാരണം. ആംബുലൻസ് ഡ്രൈവർമാരായ പ്രതികൾ അനാശാസ്യ ഇടപാടുകൾക്കാണ് കരുനാഗപ്പള്ളിയിൽ എത്തിയതെന്ന് പോലീസ് പറയുന്നത്. ലഹരി ഇടപാടുകളുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

കാറില്‍ നടന്ന പിടിവലിക്കിടയില്‍ അജ്മല്‍ ഓച്ചിറെവച്ച് രക്ഷപ്പെട്ടു. കാറിനെ പിന്തുടർന്ന സുഹൃത്തുക്കൾ പോലീസ് സഹായത്തോടെയാണ് കായംകുളത്തുനിന്ന് സജാദിനെ രക്ഷപ്പെടുത്തി കരുനാഗപ്പള്ളി പോലീസിന് കൈമാറിയത്. ഇതിനിടെ പ്രതികളെ കൈയേറ്റം ചെയ്യാനുള്ള ശ്രമം സംഘർഷത്തിന് കാരണമായിരുന്നു. സംഭവത്തിൽ മൂന്ന് പോലീസുകാർക്ക് പരിക്കേറ്റിരുന്നു. ഇതിൽ 15 പേർെക്കതിരെ കേസ് എടുത്ത പോലീസ് തേവലക്കര സ്വദേശികളായ അനസ്, അജ്മൽ, ഷാനു, നിഷാദ്, അസ് ലം എന്നിവരെ സംഭവസ്ഥലത്തു നിന്ന് കസ്റ്റഡിയിലെടുത്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...