ഒരു കുട്ടിയെ കൊണ്ടുവന്നു തന്നാല്‍ പണം തരാമെന്ന് ഡോക്ടര്‍ പറഞ്ഞു , മയിലണ്ണനാണ് ഇവിടെ എത്തിച്ചത് ; ; കരുനാഗപ്പള്ളിയില്‍ കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടത്തിയ നാടോടി സ്ത്രീയുടെ മൊഴി

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കരുനാഗപ്പള്ളിയില്‍ കഴിഞ്ഞ ദിവസം കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടത്തിയ നാടോടി സ്ത്രീയുടെ മൊഴി ചെന്നെത്തുന്നത് വന്‍സംഘങ്ങളിലേയ്ക്ക് . തമിഴ് നാട്ടിലെ പൊള്ളാച്ചിയില്‍ നിന്ന് തന്നെ ലോറിയില്‍ കരുനാഗപ്പള്ളിയിലെത്തിച്ചതാണെന്നും തന്നെ കൂടാതെ മുപ്പതോളം ആളുകളെ മയിലണ്ണന്‍ എന്ന ലോറിഡ്രൈവര്‍ കേരളത്തില്‍ എത്തിച്ചിട്ടുണ്ടെന്നും നാടോടി സ്ത്രീ. ഒരു കുട്ടിയെ കൊണ്ടുവന്നു തന്നാല്‍ പണം തരാമെന്ന് ഡോക്ടര്‍ പറഞ്ഞതായും ഒന്‍പതു വയസുകാരിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച നാടോടി സ്ത്രീ പോലീസിനോട് പറഞ്ഞു.

അനിയത്തിക്കു ബിസ്ക്കറ്റ് വാങ്ങാന്‍ രാവിലെ കടയില്‍ പോയ ഒന്‍പത് വയസുകാരിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. ഇന്നലെ രാവിലെയാണ് സംഭവം. കരുനാഗപ്പള്ളി തുറയില്‍ക്കുന്ന് എസ്‌എന്‍യുപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ്  ജാസ്മിന്‍. കുട്ടിയുടെ പിന്നാലെ നടന്നെത്തിയ സ്ത്രീ കൈയില്‍ പിടിക്കുകയും ‘എന്റെ കൂടെ വാ മോളെ, നമുക്കു പോകാം’ എന്നു പറയുകയുമായിരുന്നുവെന്നു കുട്ടി പോലീസിനോട് പറഞ്ഞു. പിടിവിട്ടു കുതറിയോടിയ കുട്ടി അടുത്ത വീട്ടില്‍ അഭയം തേടി. അതിനിടെ കടന്നുകളയാന്‍ ശ്രമിച്ച സ്ത്രീയെ നാട്ടുകാര്‍ തടഞ്ഞുവച്ചു പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

60 വയസ് തോന്നിക്കുന്ന നാടോടി സ്ത്രീ തമിഴും മലയാളവും ഇടകലര്‍ത്തിയാണു സംസാരിക്കുന്നത്. പരസ്പര വിരുദ്ധമായി സംസാരിക്കുന്ന ഇവര്‍ തന്റെ പേരു ജ്യോതി എന്നാണെന്നും പൊള്ളാച്ചിയാണു സ്വദേശമെന്നും പറയുന്നു. കുട്ടിയുടെ അമ്മയുടെയും അധ്യാപകരുടെയും പരാതിയില്‍ കരുനാഗപ്പള്ളി പോലീസ് അന്വേഷണം ആരംഭിച്ചു. സ്ത്രീ പരസ്പര വിരുദ്ധമായി സംസാരിക്കുന്നതിനാല്‍ അവര്‍ക്കു മാനസികാസ്വാസ്ഥ്യം ഉണ്ടോയെന്നു പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു. മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇവരെ കോടതിയില്‍ ഹാജരാക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...