കോഴിക്കോട് : പെരുവണ്ണാമൂഴി പന്തിരിക്കരയില്‍ യുവാവിനെ സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ കേസില്‍ അന്വേഷണം ക്വട്ടേഷന്‍ സംഘങ്ങളിലേക്കും. വിദേശത്തുള്ള സ്വര്‍ണ്ണക്കടത്ത് സംഘം കൊട്ടേഷന്‍ സംഘം വഴിയാണ് ഇര്‍ഷാദിനെ തട്ടി കൊണ്ടുപോയതെന്നാണ് പോലീസിന് ലഭിച്ച വിവരം കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ എടുത്ത പത്തനംതിട്ട സ്വദേശിനിയില്‍ നിന്നും ചില നിര്‍ണ്ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലും അന്വേഷണം തുടരുകയാണ്.
യുവതിയെ കോഴിക്കോട് വെള്ളിമാടുകുന്നിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസിലെ മുഖ്യപ്രതിയായ കൊടുവള്ളി സ്വദേശി സ്വാലിഹിനെതിരെ പീഡനക്കുറ്റം കൂടി ചുമത്തി കേസ് എടുത്തിരുന്നു. ഇര്‍ഷാദിനെ കണ്ടെത്താന്‍ പോലീസിന് സാധിക്കാത്തതിനാല്‍ കുടുംബം ഇന്ന് ഹൈക്കോടതിയില്‍ ഹെബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കും.